കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലേ ഇരുപത്തി രണ്ടാം വാര്‍ഡിലേക്ക് വ്യാഴാഴ്ച്ച നടന്ന ഉപതിരഞ്ഞടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്ര വിജയം.എല്‍.ഡി എഫ് സ്വതന്ത്ര യായ കുഞ്ഞ് മോള്‍ ജോസാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സുധാകു മാരിയെ 145 വോട്ടിനാണ് കുഞ്ഞ്‌മോള്‍ തോല്‍പ്പിച്ചത്.പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു വോട്ടെണ്ണെല്‍.കുഞ്ഞ് മോള്‍ ജോസിന് 488 വോട്ടും സുധാകുമാരിക്ക് 343 വോട്ടും ലഭിച്ചു.ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സേതു ലക്ഷ്മിക്ക് 280 വോട്ട് ലഭിച്ചു.വോട്ടിങ് നടന്ന തമ്പലക്കാട് എന്‍എസ്എസ് യുപി സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടുകള്‍ എണ്ണിയപ്പോ ള്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ ഥി കൃഷ്ണ കുമാരി ശശികുമാര്‍ 221 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ ഡിലാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞുമോള്‍ ജോസ് 145 വോട്ടുകള്‍ ക്ക് വിജയിച്ചത്.
വാര്‍ഡംഗമായിരുന്ന കൃഷ്ണ കുമാരി ശശികുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിര ഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം വാര്‍ഡംഗമായ കൃഷ്ണകു മാരി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞിരുന്നു. ഉപതിരഞ്ഞടുപ്പിലെ പരാജയം കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കവും, പ്രാദേശിക തലത്തിലുള്ള അഭിപ്രായഭിന്നതകളുമാണെന്ന് ആക്ഷേപമുണ്ട്.
കേരള കോണ്‍ഗ്രസ്(എം)എല്‍ഡിഎഫിനെ പിന്തുണച്ചതും യുഡിഎഫിന് പ്രഹരമായി. ചരിത്ര വിജയം നേടിയതോടെ എല്‍ ഡി എഫ് പ്രവര്‍ത്തകരും ആവേശത്തിലായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അവര്‍ ടൗണില്‍ ആഹ്ളാദ പ്രകടനവും നടത്തി.
പതിറ്റാണ്ടുകളായി യു.ഡി.എഫ് വിജയിച്ചു വന്ന വാര്‍ഡിലാണ് എല്‍.ഡി.എഫ് അട്ടി മറി വിജയം നേടിയത്.ഉപതിരഞ്ഞടുപ്പിലെ പരാജയം കോണ്‍ഗ്രസിനുള്ളിലെ പടലപി ണക്കവും, ഗ്രൂപ്പിസവുമാണ് വര്‍ഷങ്ങളായി ഒപ്പം നിന്ന വാര്‍ഡ് യുഡിഎഫിനെ കൈ വിടാന്‍ കാരണമായത്.
രാവിലെ 10 മണിയോടെ വരണാധികാരികൂടിയായ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എം. എസ് സലിമിന്റെ നേതൃത്വത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്തത്.തുടര്‍ന്ന് സ്ഥാനാര്‍ത്ഥി മാരുടെയും, പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണ ല്‍ തുടങ്ങി. പതിനഞ്ച് മിനിറ്റിനകം ഫലസൂചനകള്‍ പുറത്ത് വന്നതോടെ എല്‍ ഡി എഫ് ക്യാമ്പ് ആവേശത്തിലായി.
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തംഗമായിരുന്ന കൃഷ്ണ കുമാരി ശശികുമാര്‍ നിര്യാത യായതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാര്‍ഡില്‍ തിരഞ്ഞെടുപ്പ് നടത്തിയത്.എഴുപത്തിഏഴ് പോയിന്റ് ഒമ്പത് ശതമാനമായിരുന്നു പോളിംഗ്.ആകെ മൊത്തം 1426 വോട്ടര്‍മാരില്‍ 1111 പേര്‍ വോട്ട് ചെയ്തു.