കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തംഗമായിരുന്ന കൃഷ്ണ കുമാരി ശശികുമാര്‍ നിര്യാത യായതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടു പ്പില്‍ എഴുപത്തിഏഴ് പോയിന്റ് ഒമ്പത് ശതമാനം പോളിംഗ്.ആകെ മൊത്തം 1426 വോട്ടര്‍മാരില്‍ 1111 പേര്‍ വോട്ട് ചെയ്തു.

തമ്പലക്കാട് എന്‍എസ്എസ് യുപി സ്‌കൂളി ലെ ഒന്നാം നമ്പര്‍ ബൂത്തായ നോര്‍ത്തില്‍ 252 പുരുഷന്‍മാരും 264 സ്ത്രീകളുമടക്കം 516 പേരും രണ്ടാം ബൂത്തായ സൗത്തില്‍ 298 പുരുഷന്‍മാരും 297 സ്ത്രീകളുമടക്കം 595 പേരും വോട്ട് ചെയ്തു.കഴിഞ്ഞ തവ ണ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് .രാവിലെ പതിനൊന്ന് മണിക്ക് അ മ്പതു ശതമാനമായ പോളിംഗിനെ പുറകോട്ടടിച്ചത് ഉച്ച മുതലുള്ള മഴയാണ്.

എല്‍.ഡി.എഫ് സ്വതന്ത്രയായി കുഞ്ഞുമോള്‍ ജോസും, യു.ഡി. എഫ് സ്ഥാനാര്‍ഥിയാ യി സുധാകുമാരിയും, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഡോ.വി.കെ.സേതുലക്ഷ്മിയും തമ്മിലായിരുന്നു മല്‍സരം.തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രം പഞ്ചായത്തില്‍ പോലീസ് കാവലിലില്‍ സൂക്ഷിച്ചിരിക്കുകയാണ്.പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളി ലാണ് വോട്ടെണ്ണെല്‍.

രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്ര മായതിനാല്‍ ഔദ്യോഗികമായി പത്തരക്ക് ഫലം പുറത്ത് വരും. അതേ സമയം മൂന്ന് സ്ഥാനാര്‍ത്ഥികളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് സീറ്റില്‍ മല്‍സരിച്ച കൃഷ്ണകുമാരി 221 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കൃഷ്ണകുമാരി ശശികുമാറിന് 527 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 306 വോട്ടുകളും, ബിജെ പി സ്ഥാനാര്‍ഥിക്ക് 261 വോട്ടുകളുമാണ് ലഭിച്ചത്.

23 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 13 സീറ്റും, യുഡിഎഫിന് ഒന്‍പതു സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണുള്ളത്. എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല.