കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ മാനിടംകുഴി വാർഡിലെ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു. വ്യാഴാഴ്ചയാണ് വാർഡിലെ തിരഞ്ഞെടുപ്പ്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളാണ് വാർഡിൽ മത്സരിക്കുന്നത്. എൽ.ഡി.എഫ് സ്വതന്ത്രയാ യി തമ്പലക്കാട് കടുകിൽ കുഞ്ഞുമോൾ ജോസ് ഓട്ടോ റിക്ഷാ ചിഹ്നത്തിലും, യു.ഡി. എഫ് സ്ഥാനാർഥിയായി തമ്പലക്കാട് പറയരുപറമ്പിൽ സുധാകുമാരി കൈപ്പത്തി ചി ഹ്ന്‌നത്തിലും, എൻ.ഡി.എ സ്ഥാനാർഥിയായി കല്ലാരവേലി ഇല്ലത്ത് ഡോ.വി.കെ.സേ തുലക്ഷ്മി താമര ചിഹ്നത്തിലുമാണ് മൽസരം രംഗത്തുള്ളത്.യു.ഡി.എഫ് സ്ഥാനാർഥി സുധാകുമാരി കുടുംബശ്രീയുടെ സജീവ പ്രവർത്തകയാണ്. നിലവിൽ വാർഡിലെ ഇരുപതോളം കുടുംബശ്രീ യൂണിറ്റുകളുടെ ഏകോപന സമിതി യായ ഏരിയ ഡവലപ്പ്‌മെന്റ് കമ്മറ്റിയുടെ പ്രസിഡന്റായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 23ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി യായി മൽസരിച്ചതാണ് കുഞ്ഞുമോൾ ജോസ്.ആയ്യുർവേദ ഡോക്ടറാണ് എൻ.ഡി.എ സ്ഥാനാർഥി ഡോ.സേതു ലക്ഷ്മി. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണുള്ളത്. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാ സത്തിലാണ്. കഴിഞ്ഞ തവണ യു.ഡി.എഫിന് ഒപ്പം നിന്ന ജനങ്ങൾ ഇത്തവണയും യു. ഡി.എഫിനെ വിജയിപ്പിക്കുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. യു.ഡി.എഫ് ന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമാപനം ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. റോണി കെ. ബേബി, ബേബി വട്ടക്കാട് സ്ഥാനാർത്ഥി സുധാകുമാരി എന്നിവർ സംസാ രിച്ചു.എൽ.ഡി.എഫിന്റെ പ്രചാരണ സമാപനം കെ. സുരേഷ്‌കുറുപ്പ് എം.എൽ.എ ഉദ്ഘാട നം ചെയ്തു. പി..കെ ഗോപി അധ്യക്ഷത വഹിച്ചു. പി.എൻ പ്രഭാകരൻ, വി.പി ഇ ബ്രാഹിം, ഷമിം അഹമ്മദ്, ഷക്കീല നസീർ, ജോഷി അഞ്ചനാട്ട് തുടങ്ങിയവർ സംസാ രിച്ചു. നിലവിൽ പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിന്റെ ഭരണ നേട്ടങ്ങൾ വോട്ടിം ങിൽ പ്രതിഫലിക്കുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ വിശ്വാസം.ശ്രീകൃഷ്ണ ആഘോഷങ്ങൾ നടക്കുന്നതിനാൽ എൻ.ഡി.എ പ്രചരണ സമാപന സമ്മേള നം നടത്തിയില്ല.