കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22-ാം വാര്‍ഡിലെ (മാനിടുംകുഴി) ഉപതിരഞ്ഞെടു പ്പില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള പിന്‍വലിക്കാനുള്ള അവാസാന തീയ തിയും, സൂക്ഷ്മ പരിശോധനയും കഴിഞ്ഞപ്പോള്‍ ല്‍സര രംഗത്തുള്ളത് മൂന്നു മുന്നണി സ്ഥാനാര്‍ഥികള്‍.
എല്‍ഡിഎഫ് സ്വതന്ത്രയായി തമ്പലക്കാട് കടുകില്‍ കുഞ്ഞുമോള്‍ജോസ് ഓട്ടോ റിക്ഷാ ചിഹ്നത്തിലും, യുഡിഎഫ് സ്ഥാനാര്‍ഥിയായി തമ്പലക്കാട് പറയരുപറമ്പില്‍ സുധാകു മാരി കൈപ്പത്തി ചിഹ്ന്‌നത്തിലും, എന്‍ഡിഎ സ്ഥാനാര്‍ഥിയായി കല്ലാരവേലി ഇല്ലത്ത് ഡോ.വി.കെ.സേതുലക്ഷ്മി താമര ചിഹ്നത്തിലുമാണ് മല്‍സരം രംഗത്തുള്ളത്.
അഞ്ചു പേരാണ് വാര്‍ഡില്‍ മല്‍സരിക്കുന്നതിന് പത്രിക സമര്‍പ്പിച്ചിരുന്നത്. മുന്നണി സ്ഥാനാര്‍ഥികളെ കൂടാതെ തമ്പലക്കാട് അറത്തില്‍ ബിന്ദു തങ്കപ്പന്‍,തമ്പലക്കാട് മാങ്കൂട്ട ത്തില്‍ സിനി.കെ.ജോസ് എന്നിവരാണ് പത്രിക സമര്‍പ്പിച്ച ശേഷം പിന്‍വലിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥി സുധാകുമാരി കുടുംബശ്രീയുടെ സജീവ പ്രവര്‍ത്തകയാണ്. നിലവില്‍ വാര്‍ഡിലെ ഇരുപതോളം കുടുംബശ്രീ യൂണിറ്റുകളുടെ ഏകോപന സമിതി യായ ഏരിയ ഡവലപ്പ്മെന്റ് കമ്മറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 23-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാ യി മല്‍സരിച്ചതാണ് കുഞ്ഞുമോള്‍ ജോസ് .ആയ്യുര്‍വേദ ഡോക്ടറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.സേതു ലക്ഷ്മി.