മുക്കൂട്ടുതറ :  വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പോലിസ് അന്വേഷിച്ചെത്തിയ പ്പോൾ ഒളിവിൽ പോയ ആളെ വനത്തിനുളളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെ ത്തി. പാണപിലാവ് പുളിച്ചുമാക്കൽ ബാബു (52) വിനെയാണ് മരത്തിൽ തൂങ്ങി മരി ച്ച നിലയിൽ പാണപിലാവ് വനത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്രയിൽ പങ്കെടുക്കാനായി വീട്ടമ്മ യുടെ കുട വാങ്ങിയത് തിരികെ കൊടുക്കാനായി ചെന്നപ്പോൾ ഉപദ്രവിച്ച് മാനഭംഗ പ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവം അന്വേഷിക്കാൻ പോലിസെത്തി യപ്പോൾ ഒളിവിൽ പോയതിന് കാണാതായത് സംബന്ധിച്ച് കേസെടുത്തിരുന്നെന്ന് എരുമേലി പോലിസ് പറഞ്ഞു.
ബന്ധുക്കളുടെ വീടുകളിലും മറ്റും എത്തിയിട്ടില്ലെന്നുറപ്പായതോടെ സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെ വനത്തിനുളളിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം ക ണ്ടെത്തിയത്. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം മറവ് ചെയ്തു.