പെരുന്നാൾ ദിനത്തിൻറ്റെ തക്ബീർ ധ്വനികളുയരാൻ ഇനി മണിക്കൂറുകൾ മാത്രം  
എരുമേലി: ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ് മുസ്ലിംലോകം. എരുമേലിയിലും സമീപ പ്രദേശങ്ങളിലും പളളികളിൽ പെരുന്നാൾ നമസ്കാരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നിർബന്ധിതമായ ദാനം കൃത്യമായി അർഹരെ ഏൽപ്പിച്ചതിന് ശേഷമാണ് വിശ്വാസികൾ പെരുന്നാൾ നമസ്കാരം നിർവഹിക്കുക.
  നൈനാർ ജുംഅ മസ്ജിദിൽ രാവിലെ 8.30ന് ചീഫ് ഇമാം ഹാജി റ്റി എസ് അബ്ദുൽ കരീം മൗലവി നമസ്കാരത്തിന് നേതൃത്വം നൽകും. സ്ത്രീകൾക്ക് നമസ്കാരത്തിന് ക്രമീകരണമൊരുക്കിയിട്ടുണ്ട്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചെറുവളളി എസ്റ്റേറ്റിൽ രാവിലെ ഒൻപതിന് ഹിദായത്തുൽ ഇസ്ലാം ജുംഅ മസ്ജിദിൽ നമസ്കാരം ആരംഭിക്കും. ഇമാം കെ എ ഹബീബ് മുഹമ്മദ് മൗലവി നേതൃത്വം നൽകും. എരുമേലി ടൗണിൽ ഹിറാ മസ്ജിദിലും ആമക്കുന്ന് ബദരിയ മസ്ജിദിലും രാവിലെ 8.30 ഓടെ നമസ്കാരം ആരംഭിക്കും.
യഥാക്രമം ഇമാമുമാരായ അഷറഫ് മൗലവി ഈരാറ്റുപേട്ട, അബ്ദുൽ കരീം മൗലവി എന്നിവർ നമസ്കാരത്തിന് നേതൃത്വം നൽകും. മണിപ്പുഴ നൂർ ജുംഅ മസ്ജിദിൽ ഇമാം കെ പി മുഹമ്മദ് ബഷീർ മൗലവി 8.30 ന് നമസ്കാരത്തിന് നേതൃത്വം നൽകു. ചരള മുനവ്വിറുൽ ഇസ്ലാം ജുംഅ മസ്ജിദിൽ 8.30 ന് നമസ്കാരത്തിന് ഇമാം ഇൽയാസ് മൗലവി അൽ കൗസരി നേതൃത്വം നൽകും. പ്രപ്പോസ് ആനക്കല്ല് സുബ്ലുസലാം ജുംഅ മസ്ജിദിൽ 8.30 ന് ഇമാം സാബിർ മൗലവി അൽ ബദരി നേതൃത്വം നൽകും.
കരിങ്കല്ലുമുഴി ഹിദായത്തുൽ ഇസ്ലാം ജുംഅ മസ്ജിദിൽ 8.30ന് ഇമാം അബ്ദുൽ സമദ് മൗലവി നേതൃത്വം നൽകും. ശ്രീനിപുരം മിസ്ബാഹുൽ ഹുദാ ജുംഅ മസ്ജിദിൽ എം എച്ച് മുഹമ്മദ് ത്വാഹാ മൗലവി നേതൃത്വം നൽകും. മുക്കട ഹിദായത്തുൽ ഇസ്ലാം മസ്ജിദിൽ ഒൻപതിന് ഇമാം റെജി ഇസ്മായിൽ നേതൃത്വം നൽകും. ഇരുമ്പൂന്നിക്കര മുഹയ്യിദ്ദീൻ ജുംഅ മസ്ജിദിൽ 8.30ന് മുജീബ് മൗലവിയും മുട്ടപ്പളളി ഹിദായത്തുൽ ഇസ്ലാം ജുംഅ മസ്ജിദിൽ 8.30 ന് ഇമാം നെജീബ് ഹസൻ ബാഖവിയും നമസ്കാരത്തിന് നേതൃത്വം നൽകും.
ചാത്തൻതറ തബ് ലീഗുൽ ഇസ്ലാം ജും അ മസ്ജിദിലും വെച്ചൂച്ചിറ മുനവ്വിറുൽ ഇസ്ലാം ജുംഅ മസ്ജിദിലും ഒൻപതിന് യഥാക്രമം ഇമാമുമാരായ അബ്ദുൽ സലാം മൗലവി അൽ ഖാസിമി, സബീർ ബാഖവി എന്നിവർ നമസ്കാരത്തിന് നേതൃത്വം നൽകും.