പാറത്തോട്: ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളില്‍ മാഗ്‌നിഫിയസ്റ്റ 2017 കാഞ്ഞി രപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സിബി എസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി യ വിദ്യാര്‍ഥികള്‍ക്കും ഡിസ്റ്റിംഗ്ഷനോടുകൂടി നൂറു ശതമാനം വിജയിച്ച വിദ്യാര്‍ഥി കള്‍ക്കും പുരസ്‌കാരം വിതരണം ചെയ്തു.

സ്‌കൂള്‍ ആര്‍ട്‌സ് ക്ലബ്ബ്, സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയും നടന്നു. പിടിഎ പ്രസിഡന്റ് സാജന്‍ കുന്നത്ത് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ്, പിടിഎ വൈസ് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.