പരീക്ഷാ തീയതി

മഹാത്മാഗാന്ധി സര്‍വ്വകലാശാല ഒന്നാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി (പുതിയ സ്‌കീം 2016 അഡ്മിഷന്‍ റഗുലര്‍/2015 അഡ്മിഷന സപ്ലിമെന്ററി പഴയ സ്‌കീം – 2008 മുതല്‍ 2014 വരെ അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഒക്‌ടോബര്‍ 27ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഒക്‌ടോബര്‍ 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും സ്വീകരിക്കും.

ഫൈനല്‍ ബി.ഡി.എസ്. പാര്‍ട്ട് ഒന്ന് (പുതിയ സ്‌കീം – 2008 അഡ്മിഷന്‍ മുതല്‍, പു്യ സ്‌കീം 2008നു മുമ്പുള്ള അഡ്മിഷന്‍) സപ്ലിമെന്ററി ഡിഗ്രി പരീക്ഷ ഒക്‌ടോബര്‍ 27ന് ആരംഭിക്കും.

ഫൈനല്‍ ബി.ഡി.എസ്. പാര്‍ട്ട് രണ്ട് (പുതിയ സ്‌കീം – 2008 അഡ്മിഷന്‍ മുതല്‍, പഴയ സ്‌കീം 2008ന് മുമ്പുള്ള അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 8ന് ആരംഭിക്കും.

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ എം.എഡ്. (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ – ഇന്റലക്ച്വല്‍ ഡിസെബിലിറ്റി, ദ്വിവര്‍ഷം, 2016 അഡ്മിഷന്‍) പരീക്ഷകള്‍ ഒക്‌ടോബര്‍ 25 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴയില്ലാതെ ഒക്‌ടോബര്‍ 12 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 16 വരെയും സ്വീകരിക്കും. 150 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.

സംവരണ സീറ്റൊഴിവ്

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ 2017 എം.എസ്.സി. പ്രോഗ്രാമില്‍ എസ്.സി. വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ നാളെ (ഒക്‌ടോബര്‍ 11) ഉച്ച കഴിഞ്ഞ് 2 മണിയ്ക്കകം സ്‌കൂള്‍ ഡയറക്ടര്‍ മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0481 – 2731043.

പ്രാക്ടിക്കല്‍

2017 മെയ് മാസത്തില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.പി.ഇ./എം.പി.എഡ്. (റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 12ന് മൂലമറ്റം സെന്റ് ജോസഫ്‌സ് അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷനില്‍ വച്ച് നടത്തുന്നതാണ്. ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.