കാഞ്ഞിരപ്പള്ളി:രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ പ്രദേശത്തെ ആറുകളും തോടുകളും കരകവിഞ്ഞൊഴുകി. തോടുകളിലും മറ്റും കെട്ടിക്കിടന്ന മാലിന്യങ്ങള്‍ ഒഴുകിപ്പോയത് ആശ്വാസമായി. രണ്ടുദിവസമായി പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്.

കാഞ്ഞിരപ്പള്ളിയില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണേ്ടാടെ തുടങ്ങിയ മഴ വൈകുന്നേരവും ശമിച്ചില്ല. മുണ്ടക്കയത്ത് ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ഇന്നലെ പുലര്‍ച്ചെ വരെയും പെയ്തു. തുടര്‍ന്ന് ഉച്ചയോടെ തുടങ്ങിയ പെരുമഴ വൈകുന്നേരത്തോടെയാണ് ശമിച്ചത്. മഴയോടൊപ്പം മിക്ക സ്ഥലങ്ങളിലും വലിയ കാറ്റും ഇടിമിന്നലും ഉണ്ടായി. പലയിടങ്ങളിലും വൈദ്യുതിബന്ധവും നിലച്ചു.

മലവെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും ഒലിച്ച് കൃഷിയിടം നശിച്ചു; തെക്കേമല-നെടിയോരം റോഡ് തകര്‍ന്നു  കൂട്ടിക്കല്‍ പഞ്ചായത്തിലെ ഏന്തയാര്‍, മുണ്ടപ്പള്ളി, വള്ളക്കാട് മേഖലയില്‍ കാറ്റ് വ്യാപക നാശനഷ്ടം വിതച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് മഴയോടൊപ്പം കാറ്റ് സംഹാരതാണ്ഡവമാടിയത്.