തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നും മോഷ്ടാക്കളുടെ സംഘം കോട്ട യം ജില്ലയില്‍ എത്തിയതായി വിവരം ലഭിച്ചിരിക്കുന്നു പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക എന്തെ ന്കിലും സംശയം തോന്നിയാല്‍ ഉടന്‍ പോലീ സിലും പരിസരവാസികളെയും വിവരം അറിയിക്കുക.

കാഞ്ഞിരപ്പള്ളി: മഴക്കാലത്ത് ജനങ്ങൾക്കു മുന്നറിയിപ്പുമായി കാഞ്ഞി രപ്പള്ളി പോലീസ്. മഴക്കാലം മോഷ്ടാക്കളുടെ ഇഷ്ടകാലമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു പോലീസ് മുന്നറിയിപ്പ് നൽകുന്നു. തനിച്ചു താമസിക്കുന്നവർ അവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അടു ത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. മക്കൾ വിദേശത്തായതി നാൽ തനിച്ചു താമസിക്കുന്നവർ, സ്ത്രീകളും കുട്ടികളും മാത്രം താമസി ക്കുന്നവർ, രോഗികളായിട്ടുള്ളവർ, ഒറ്റപ്പെട്ട മേഖലകളിൽ താമസിക്കുന്ന വർ എന്നിവരെല്ലാം തങ്ങളുടെ വിവരങ്ങളും ഫോണ്‍ നന്പരുകളും പോലീസിൽ നൽകണം.thiruttu 1
സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ, പരിചയമി ല്ലാത്ത ആളുകൾ, സംശയം തോന്നുന്നവർ എന്നിങ്ങനെയുള്ള വിവരങ്ങ ളും കൈമാറണണെന്നു പോലീസ് അറിയിച്ചു. കരാറുകാർ തങ്ങളുടെ കൂടെ പണിക്കു നിർത്തിയിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും കെട്ടി ടം വാടകയ്ക്കു നൽകിയിട്ടുള്ളവർ വാടകക്കാരെ കുറിച്ചുള്ള വിവര ങ്ങളും പോലീസിനു കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.thiruttu 2
പോലീസിൽ നൽകുന്ന വിവരങ്ങൾ രഹസ്യമാക്കി വയ്ക്കും. പോലീസി ന്‍റെ നേതൃത്വത്തിൽ നടത്തുന്ന പട്രോളിംഗിനു പുറമെ ജനമൈത്രി സംവി ധാനമുപയോഗിച്ചു പ്രാദേശികമായുള്ള ആളുകളുടെ സഹകരണ ത്തോ ടെ അതത് മേഖലകളിൽ പട്രോളിംഗ് നടത്തും. thiruttu 3
ഇത്തരത്തിൽ വിവരങ്ങൾ ലഭ്യമായാൽ ഈ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു പട്രോളിംഗ് നടത്താനും പോലീസിന് പദ്ധതിയുണ്ട്.
സന്നദ്ധ സംഘടനകൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ, ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ എന്നി വരുടെയെല്ലാം സഹായം പോലീസ് അഭ്യർഥിക്കുന്നു. കൂടുതൽ വിവര ങ്ങൾക്കു കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 04828 202800, 94979 80323,  എന്നീ നന്പരുകളിൽ ബന്ധപെടണമെന്നു എസ്.ഐ എ. എസ്.അൻസൽ അറിയിച്ചു.thiruttuഅടിയന്തിരമായി ബന്ധപ്പെടാനുള്ള മറ്റ് പോലീസ് സ്റ്റേഷനുകളിലെ നമ്പർ:മുണ്ടക്കയം എസ്.ഐ:9497980336. എരുമേലി എസ്.ഐ :9497980 317.മണിമല സി.ഐ:9497987078.പൊൻ കുന്നം എസ്.ഐ 9497980341.SCOLERS

കവര്‍ച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും ലോക്ക് ചെയ്‌തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, എല്ലാ വാതിലുകളും അടക്കുകയും താക്കോല്‍ ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകില്‍ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും, ജനല്‍ പാളികള്‍ രാത്രി അടച്ചിടുക. അപരിചിതര്‍ ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍ വഴി കാര്യം അന്വേഷിക്കുക’

വീടിനു പുറത്തും അടുക്ക്‌ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും *രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക*

അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്‍, *പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവര്‍ ,യാചകര്‍*,പുതപ്പ് പോലുളളവ വില്‍ക്കുന്ന കച്ചവടക്കാര്‍, പ്രാദേശിക വഴികളിലൂടെ *ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ* രീതിയില്‍ സഞ്ചരികുന്നവര്‍ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന *അന്യ സംസ്ഥാന* തൊഴിലാളികളുമായി അകലം പാലിക്കുക!

കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്‍ , *ആയുധങ്ങള്‍, പാര, മഴു ഗോവണി* എന്നിവ വീട്ടില്‍ അവര്‍ക്ക് കിട്ടാത്ത രീതിയില്‍ സുരക്ഷിതമാക്കി വെക്കുക, *രാത്രി പുറത്ത് ടാപ്പില്‍ നിന്ന് വെള്ളം പോകുന്ന ശബ്ദം* കേട്ടാല്‍ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് *കൊച്ചു കുട്ടികളുടെ കരച്ചില്‍* കേട്ടാല്‍ ഉടന്‍ അയല്‍ വാസികളെ വിവരം അറിയിക്കുകയും, വാതില്‍ തുറക്കാതിരിക്കുകയും ചെയ്യുക.

കൂടുതല്‍ ആഭരണങ്ങള്‍* അണിയാതിരിക്കുക, പണം *ആഭരണം തുടങ്ങിയവ അള്‍മറ മേശ* പോലുള്ളവയില്‍ സൂക്ഷിക്കാതിരിക്കുക, കൂടുതല്‍ വില പിടിപ്പുള്ളവ *ബാങ്ക് ലോക്കറില്‍* സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണം, ഗ്യാരണ്ടി ആഭരണങ്ങള്‍ അണിയിക്കാതിരിക്കുക

കവര്‍ച്ച നടന്നാല്‍ ഉടന്‍ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി *വാഹനത്തില്‍ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക*

പോലീസ് വരുന്നതിന് മുന്‍പ് കവര്‍ച്ച നടന്ന മുറി, വാതില്‍, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ *തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും*

വലിയ സംമ്പാദ്ധ്യം ഉള്ളവര്‍ *CCTV Camara* സ്ഥാപിക്കുക, രാത്രി റെക്കോര്‍ഡ് മോഡില്‍ ഇടുക

കവര്‍ച്ച ശ്രമം നടന്നാല്‍ ആയുധവും വെളിച്ചവും *ഇല്ലാതെ ഒറ്റക്ക്* പുറത്തിറങ്ങാതിരിക്കുക

രാത്രി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയല്‍ വീടുകളിലെ നമ്പര്‍ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, *പോലീസ് സ്റ്റേഷന്‍* നമ്പര്‍ എല്ലാ വീട്ടിലും സൂക്ഷിക്കുക.

ഇത്തരം കാര്യങ്ങള്‍ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീര്‍ന്നാല്‍ ഗൗരവമായി തീരും.

ഇന്നത്തെ ഇര നാമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം മറ്റുള്ളവരിലേക് ഷെയര്‍ ചെയ്യുക.

പകല്‍ പുറത്തിറങ്ങാതെ റൂമില്‍ കഴിയുന്നവരെയും *ആര്‍ഭാഢ ജീവിതം നയിക്കുന്നവരെയും* നിരീക്ഷിക്കുക