തൊടുപുഴയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്ന ചങ്ങനാശേരി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സിയും ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.രാവിലെ പത്ത് മണിയോടെ കാഞ്ഞിരപ്പള്ളി പേട്ട കവലയിലാണ് സംഭവം.

കെ.എസ്.ആര്‍.ടി.സി ബസിനു മുന്‍ ഭാഗത്ത് ഡ്രൈവറുടെ ഭാഗത്ത് ബസ് ഇടിക്കുകയാ യിരുന്നു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പേട്ട കവലയിലെ റൗഡാന പൊളിച്ചതോ ടെ കെ.എസ്.ആര്‍.ട്ടി.സി ബസിനെ മറികടക്കാന്‍ ശ്രമിച്ചതാണ് ഇടിക്കാന്‍ കാരണം.
ഇതേ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.തുടര്‍ന്ന് പോലീസ് എത്തി ഇരു ബസുകളും സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് ഗതാഗതം പുന സ്ഥാപിച്ചത്.