മുരിക്കുംവയല്‍: ഡല്‍ഹിയില്‍ നടക്കുന്ന 2018 ലെ റിപ്പബ്ളിക് ദിന പരേഡിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം മുന്നൊരുക്ക ക്യാമ്പ് (പ്രി റിപ്പബ്ളിക് ദിന പരേഡ് ക്യമ്പ്) കേന്ദ്ര ഗവണ്മെന്റ് നവംബര്‍ 1 മുതല്‍ 10 വരെ ശ്രീ ശബരീശകോളേജില്‍ നടത്തും. കര്‍ണ്ണാടക, തമി ഴ്നാട്, കേരള, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാ ര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 നാഷ ണല്‍ സര്‍വ്വീസ് സ്കീം വോളന്റിയേഴ്സ് ക്യാമ്പില്‍ പങ്കെടുക്കും.
കോളേജ് – സര്‍വ്വകലാശാല- സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പ ട്ടവരാണ് ക്യാമ്പിലെ പങ്കാളികള്‍. പരേഡ് പരിശീലനം, കലാസാം സ്ക്കാരിക പരിപാടികള്‍, പശ്ചിമഘട്ട പഠനയാത്ര തുടങ്ങിയ ക്യാ മ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ സര്‍വ്വീസ് സ്കീം തിരുവന ന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജി. പി. സജിത് ബാബു, സംസ്ഥാ ന എന്‍.എസ്.എസ് ഓഫീസര്‍ ഡോ. കെ സാബുകുട്ടന്‍, ശബരീശ കോളേജ് എന്‍ എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി.ജി. ഹരീഷ് കുമാര്‍ എന്നിവര്‍ നേത്യത്വം നല്‍കും. പരേഡില്‍ തിരഞ്ഞെടുക്ക പ്പെടുന്ന വിദ്യാര്‍ത്ഥികളാണ് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീക രിച്ച് ഡല്‍ഹിയിലെ റിപ്പബ്ളിക്ദിന പരേഡ് ക്യാമ്പില്‍ പങ്കെടുക്കു ന്നത്.
ഇന്ത്യയില്‍ പട്ടിക വര്‍ഗ്ഗ മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ത്തെ എയിഡഡ് കോളേജാണ് ശബരീശ കോളേജ് മുരിക്കുംവയല്‍. മല അരയ വിഭാഗത്തിന്റെ സാമ്പത്തിക സാമൂഹിക പുരോഗതി ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യ മലഅരയ മഹാസഭയുടെ കീഴില്‍ രൂപികരിക്കപ്പെട്ടതാണ് ശ്രീ ശബരീശ കോളേജ് മുരിക്കുംവയല്‍. ക്യാമ്പിന്റെ വിപുലമായ നടത്തിപ്പിന്റെ മുന്നൊരുക്കത്തിനായി മാനേജ്മെന്റിന്റേയും, പി.റ്റി.എയുടേയും, അനധ്യാപകരുടേയും പ്രാദേശിക ജനങ്ങളുടേയും നേത്യത്വത്തില്‍ വിപുലമായ സംഘാടക സമിതി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ് എന്ന് കലാലയത്തിനുവേണ്ടി ഐക്യ മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്, പ്രസിഡന്റ് സീ. ആര്. ദിലീപ്കുമാര്, മാനേജര്‍ കെ.കെ വിജയന്, പ്രിന്‍സിപ്പല്‍ പ്രൊഫ.എം.എസ്. വിശ്വംഭരന് എന്നിവര്‍ അറിയിച്ചു.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രം കേരളത്തിലെത്തുന്ന പ്രീ-റിപ്പ ബ്ളിക് ദിന പരേഡ് ക്യാമ്പിലെ-വിവിധസംസ്ഥാനങ്ങളെ പ്രതിനി ധീകരിക്കുന്ന വിദ്യാര്‍ത്ഥികളെ നേരില്‍ കാണുന്നതിനുള്ള ആകാം ക്ഷയിലാണ് ഒരുഗ്രാമം മുഴുവന്‍.