ഒരു ഇടവേളക്കു  മലയാള സിനിമാഗാനരംഗത്ത് മികച്ച ഒരു ഗാനവുമായി മലയാളി കളുടെ പ്രിയങ്കരനായ ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ വീണ്ടുംഎത്തുന്നു. എക്കാ ലത്തെയും മികച്ച ഗാനങ്ങളായി നിലനില്‍ക്കുന്ന അനുരാഗിണി ഇതാ എന്‍ , നാഥാ നീ വരും കാലൊച്ച ,ശരറാന്തല്‍ തിരിതാണു, പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം, പൂമാനമേ, മന്ദാരചെപ്പുണ്ടോ, പൊന്‍വീണേ, കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന, സിന്ദൂരസന്ധ്യേ, തുടങ്ങി മലയാളികള്‍ക്ക് നിരവധി സിനിമാ ഗാന രചനകള്‍ സമ്മാനിച്ച പ്രശസ്ഥ ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ ഗാനരചനയില്‍ ‘പപ്പയുടെ സ്വന്തം അപ്പൂസ് ‘ എന്ന മമ്മൂട്ടി ചിത്രത്തിലെ അപ്പൂസ് ആയി മലയാളി മനസ്സിനെ കീഴടക്കിയ ബാദുഷയെ നായകനാക്കി ഷാബു ഉസ്മാന്‍ സംവിധാനം ചെയ്യുന്ന ‘വിശുദ്ധ പുസ്തകം’ എന്ന മലയാള സിനിമയ്ക്കു വേണ്ടി ‘സ്വപ്നങ്ങള്‍ തന്‍ മന്ദാരങ്ങള്‍ പൂക്കും കാലം’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മുണ്ടക്കയം സ്വദേശിയായ സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കലാണ് .
vishuda pusthakam
ഈയിടെ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ ഐക്കണ്‍ 2016 അവാ ര്‍ഡ്   ഗാനഗന്ധര്‍വ്വന്‍ ഡോ.കെ ജെ യേശുദാസിന്റെ കരങ്ങളില്‍ നിന്നും എറ്റുവാങ്ങു വാനുള്ള ഭാഗ്യം ലഭിച്ച ആദ്യ സംഗീത സംവിധായകനാണ് സുമേഷ് കൂട്ടിക്കല്‍. അവാ ര്‍ഡ് ദാന ചടങ്ങില്‍ സുമേഷ് കൂടിക്കല്‍ എന്ന സംഗീത സംവിധായകന്‍ എന്നെ ആക ര്‍ഷിച്ചു വലയം ചെയ്തു എന്ന ഗാനഗന്ധര്‍വ്വന്റെ വാക്കുകളാണ് സുമേഷിന് മലയാള സിനിമാ ഗാന രംഗത്ത് കൂടുതല്‍ സജീവമാകുവാനുള്ള വഴി തുറന്നത്.
mes add new
sumesh kootickal 1 copyഇതിനോടകം അറുനൂറ്റി മുപ്പതിലധികം  ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വ ഹിച്ചുകൊണ്ട് സംഗീത രംഗത്ത്  ശ്രദ്ധേയനായി മാറിയ സുമേഷിന് 2010 ല്‍ ഇല്യൂഷന്‍ ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.2015ല്‍ ഒമാനില്‍വെച്ച് നടന്ന റെയി ന്‍ബോ ബെസ്റ്റ്  ഇന്‍ഡ്യന്‍ മ്യുസീഷന്‍ അവാര്‍ഡും നേടി.2016 ല്‍ പുറത്തിറങ്ങിയ ചിന്നദാദ എന്ന മലയാള സിനിമയില്‍ ഗാനഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച ‘ശിശിര വാനില്‍’ എന്ന ഗാനത്തിന്റെ സംഗീത സംവിധായകനായി മലയാള ചലച്ചിത്ര രംഗ ത്തേക്ക് അരങ്ങേറ്റം കുറിച്ചു.pappa
ഗാനഗന്ധര്‍വന്‍ യേശുദാസിനെ കൊണ്ട് പാടിച്ച പ്രായം കുറഞ്ഞ സംഗീത സംവിധാ യകന്‍ എന്ന പ്രത്യേകതയും ഈ യുവ സംഗീത സംവിധായകനുണ്ട്.നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ചാനല്‍ ഷോകളിലൂടെയും ഒരു കീറ്റാര്‍ പെര്‍ഫോമര്‍ എന്ന നിലയിലും ജനശ്രദ്ധ ആകര്‍ഷിച്ച വ്യക്തിയാണ് സുമേഷ് കൂട്ടിക്കല്‍.ഉടന്‍ പുറത്തിറ ങ്ങുന്ന നാലോളം മലയാള സിനിമകളിലായി സംഗീത സംവിധാനം നിര്‍വ്വഹിച്ച  കോട്ട യം ജില്ലയില്‍ നിന്നുള്ള ഈ യുവസംഗീത സംവിധായകനില്‍ നിന്നും ഇനിയും ഒരു പാട് നല്ലഗാനങ്ങള്‍ മലയാള സിനിമ പ്രതീക്ഷിച്ചിരിക്കുന്നു.splash 1