എരുമേലി : മുന്നിലെത്തിയ വന്‍ അപകടത്തില്‍ നിന്നും കാര്യമായ പരിക്കുകളില്ലാ തെ തിരിച്ചു കിട്ടിയ ജീവിതത്തിന് കണ്ണീരോടെ നന്ദി പറയുന്നു അടൂര്‍ സ്വദേശി വി ഷ്ണു (24).  ഉച്ചക്ക് എരുമേലിയിലേക്ക് പൊരിയന്‍മല റോഡില്‍ എസ് എന്‍ ഡി പി യൂണിയന്‍ ഓഫിസിനടുത്ത് ക്രയിന്‍ യൂണിറ്റ് കൂടെ മറ്റാരുമില്ലാതെ ഓടിച്ചു വ രുമ്പോഴാണ് മരണം മുന്നിലെത്തി ചെറിയ മുറിവ് മാത്രമാക്കി ഓടിയൊളിച്ച അപക ടം വിഷ്ണുവിനുണ്ടായത്. മുന്നിലുളള വളവ് കുത്തനെയുളള ഇറക്കമാണെന്നറിയാ തെ ഗിയര്‍ ന്യൂട്രലാക്കിയപ്പോള്‍ ബ്രേക്ക് പ്രവര്‍ത്തിക്കാതെ വളവില്‍ ക്രയിന്‍ തല കീഴായി മറിയുകയായിരുന്നു.

ഡ്രൈവിംഗ് സീറ്റില്‍ നിന്നും വിഷ്ണു തെറിച്ചു വീണ ഉടനെയാണ് ക്രയിന്‍ മുകളിലേ ക്ക് പതിച്ചത്. അര മണിക്കൂറോളം ക്രയിനിന്റ്റെ അടിയില്‍ കൈകാലുകള്‍ കുടുങ്ങി കിടന്ന വിഷ്ണുവിനെ പുറത്തെടുക്കാന്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് ക്രയിന്‍ ഉയര്‍ ത്തി മാറ്റേണ്ടിവന്നു. കൈകളിലും കാലുകളിലും ചെറിയ പരിക്കുകള്‍ മാത്രമേ വി ഷ്ണുവിനുണ്ടായുളളൂ. വൈകുന്നേരത്തോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ ജായി വീട്ടിലെത്താനായി.

സംഭവമറിഞ്ഞ് എരുമേലി പോലിസും തുടര്‍ന്ന് കാഞ്ഞിരപ്പളളിയില്‍ നിന്നും ഫയര്‍ ഫോഴ്‌സുമെത്തി. അപ്പോഴേക്കും ക്രയിന്‍ യൂണിറ്റിന്റ്റെ ഉടമ മണിപ്പുഴ മങ്ങാട്ട് ജെയ്‌ മോന്‍ സ്വന്തം എസ്‌കവേറ്റര്‍ എത്തിച്ച് ക്രെയിന്‍ പൊക്കിമാറ്റി വിഷ്ണുവിനെ സുര ക്ഷിതമാക്കി പുറത്തെടുത്തിരുന്നു. മരണം വഴി മാറ്റിയ ഭാഗ്യത്തെ ദൈവാനുഗ്രഹമാ യി കാണുന്നു വിഷ്ണു.