പാറത്തോടിന് കറുത്ത ഞായര്‍ സമ്മാനിച്ചാണ് സഹോദരങ്ങളുടെ ദു:ഖ വാര്‍ത്തയെ ത്തിയത്. എപ്പോഴും സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ഈ സഹോദരങ്ങള്‍ വര്‍ഷങ്ങളാ യി അടുത്തടുത്ത വീടുകളില്‍ വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയാണ്. എപ്പോ ഴും ചേട്ടന്റെ സ്‌നേഹതണലിലായിരുന്നു സ്വന്തം അനുജനായ പി.ഡി അനിയന്‍ .
ഇവരുടെ മരണ വാര്‍ത്ത അവധിയുടെ ആലസ്യത്തിലായിരുന്ന പാറത്തോട് നിവാസി കള്‍ വൈകുന്നേരത്തോടെയാണ് ശ്രമിച്ചത്.ആദ്യം രണ്ട് പാറത്തോട് സ്വദേശികള്‍ എ ന്നായിരുന്നു വാമൊഴികളെല്ലാം.. പിന്നീടാണ് സമൂഹ മാധ്യമങ്ങളിലൂടെ ജനം വിവര മറിയുന്നത്.മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍.വൈകുന്നേരം ആറു മണിയോ ടെ മുണ്ടക്കയം കോരുത്തോട് റൂട്ടില്‍ മടുക്കയിലാണ് അപകടം. 
ഇവര്‍ സഞ്ചരിച്ചിരുന്ന ആക്ടിവ സ്‌കൂട്ടറിന്റെ പിന്നില്‍, പിറകില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ ടാറ്റ സുമോ ചന്ദ്രന്‍ അനിയനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടി ച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.അപകടം നടന്ന ഉടന്‍ തന്നെ ടാറ്റ സുമോയിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി.അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എ ത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.പാറത്തോട് കുന്നുംഭാഗം സ്വദേശികളാണ് ഇരുവരും.
ഇടിയുടെ ശക്തിയില്‍ രണ്ടുപേരും വാഹനത്തോടൊപ്പം അടുത്തുള്ള കുഴിയിലേക്ക് തെറിച്ചുപോയി. നിയന്ത്രണം വിട്ട കാറും അവരുടെ പുറത്തേക്കു മറിയുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തു വച്ചും, മറ്റെയാള്‍ ആശുപത്രിയില്‍ക്കു പോകുന്ന വഴിയിലുമാണ് മരണത്തിനു കീഴടങ്ങിയത്.സമീപവാസികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്നാണ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് .

ചന്ദ്രന്‍ഭാര്യ: വിജയമ്മ, മക്കള്‍:ശ്രീജ, രഞ്ജു.അനിയന്‍ന്റെ ഭാര്യ: ഉഷ, മക്കള്‍: ആഷ, അനീഷ്.