എരുമേലി : വനപാതയിൽ മരം കടപുഴകി റോഡിൽ വീണതിനെ തുടർന്ന് ഒരുമണി ക്കൂറോളം ഗതാഗതം മുടങ്ങി. മരം നിലംപതിക്കുന്നതിന് തൊട്ടുമുമ്പാണ് ഏതാനും വാ ഹനങ്ങൾ കടന്നുപോയത്. ഭാഗ്യം മൂലം അപകടമൊഴിവാകുകയായിരുന്നെന്ന് യാത്ര ക്കാർ പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ എരുമേലി – റാന്നി സംസ്ഥാനപാത യിലെ കരിമ്പിൻതോട് വനപാതയിലാണ് സംഭവം.
പ്ലാച്ചേരി ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ രതീഷിൻറ്റെ നേതൃത്വത്തിൽ വനപാ ലകരാണ് മരം മുറിച്ച് മാറ്റി ഗതാഗത തടസം നീക്കിയത്. വനപാതയിൽ പലയിടത്തും അപകടകരമായ നിലയിൽ മരങ്ങളുളളത് മുൻനിർത്തി അടിയന്തിര സുരക്ഷാനടപടി കൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.