എരുമേലി : ഉച്ച കഴിഞ്ഞ് പെയ്ത മഴയിൽ മരം കടപുഴ കി വൈദ്യുതി ലൈനും പോസ്റ്റുകളും തകർത്ത് റോഡിൽ പതിച്ചു. എരുമേലി -മുക്കൂട്ടുതറ ശബരിമല റോഡിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. എംഇഎസ് കോ ളേജിന് സമീപത്ത് ജലഅതോറിറ്റി ട്രീറ്റ്മെൻറ്റ് പ്ലാൻറ്റ് ഭാഗത്ത് വളവിലാണ് തേക്ക് മരം കടപുഴകി റോഡിന് കുറുകെ വീണത്.

ഇരു വശത്തും വാഹനങ്ങൾക്ക് സഞ്ചരിക്കാനാകാതെ ഗതാഗതം നിലച്ചു. വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്ന് റോഡിൽ കിടക്കുകയായിരുന്നു. എരുമേലി പോ ലിസ് സ്ഥലത്തെത്തി മണിപ്പുഴ സ്വദേശിയുടെ ക്രയിൻ യൂ ണിറ്റുപയോഗിച്ച് മരവും ശിഖരങ്ങളും മുറിച്ച് നീക്കി. കാഞ്ഞിരപ്പളളിയിൽ നിന്നും അഗ്നിശമന സേനയുമെത്തി യിരുന്നു.

കെഎസ്ഇബി ജീവനക്കാരും എത്തി ലൈനുക ളും പോ സ്റ്റുകളുടെ അവശിഷ്ടങ്ങളുംനീക്കം ചെയ്തു. മരം കടപു ഴകുമ്പോൾ റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് മൂലം വൻ അപകടമാണ് ഒഴിവായത്.