കാഞ്ഞിരപ്പള്ളി:പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ഇടക്കുന്നം കിണറ്റുകരയില്‍ അബ്ദുല്‍ സലാമിന്റെ മകനുമായ അബ്ദുല്‍ മനാഫ് (38)മരണമടഞ്ഞു.തിരുവനന്തപുരം റീജിനല്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം.കബറടക്കം ഞായറാഴ്ച (25-09-16) രാവിലെ 9.30 ന് ഇടക്കുന്നം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ നിഷാന ഇടക്കുന്നം പേയ്ക്കാട്ട് കുടുംബാംഗം. മകന്-സല്മാന്
ഇടുക്കുന്നം ഗവ: സ്കൂളിലും കൂവപ്പള്ളി ടെക്നിക്കല്‍ സ്കൂളിലും പ്രാദമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മനാഫ് പ്രീ ഡിഗ്രി, ഡിഗ്രി പഠനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് സ് കോളേജിലായിരുന്നു.
തുടര്‍ന്ന് കുറച്ച് കാലം കേരള ടൂറിസം വകുപ്പിലും അതിനു ശേഷം സിവില്‍ പോലീസ് ഓഫീസറായി കേരള പോലീസില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. പോലീസുകാര്‍ക്കിടയിലെ സൗമ്യ മുഖമായിരുന്നു മനാഫ് .പല കേസുകളിലും പ്രതികളെ പിടികൂടുന്നതിനുള്ള നിര്‍ണ്ണായക പോലീസ് ടീമില്‍ അംഗമായിരുന്നു.