മുണ്ടക്കയം:മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍ ഏപ്രില്‍ നാലിന് കോരുത്തോട് പുത്തന്‍വീട്ടില്‍ സജീവിനെതിരെ വധശ്രമം നടത്തിയ കോരുത്തോട്  സ്വദേശികളായ കല്ലുപുരയ്ക്കല്‍ വൈശാഖ്(29), ആക്കാട്ട് സുമേഷ്(20) എന്നിവരാണ് അറസ്റ്റിലായത്.

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം വീടിനു മുന്‍പിലിട്ട് സജീവിനെ മര്‍ദ്ദിക്കുകയായിരുന്നു. കമ്പിവടികളും ഇടിക്കട്ടകളും കൊണ്ടുള്ള മര്‍ദ്ദനത്തില്‍ സുബോധം നഷ്ടപെട്ട സജീവ് ചികിത്സയില്‍ കഴിയുകയാണ്.

ഒരു മാസക്കാലമായി പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.സിഐ ഷാജു ജോസിന്റെ നേതൃത്വത്തില്‍ , എസ്ഐ. പ്രസാദ് ഏബ്രഹാം വര്‍ഗീസ്, എസ് ഫ്രാന്‍സിസ്, സിപിഒമാരായ ജയമുകാമാര്‍, അനൂപ്, സിനോ തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.