കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിന്റെ കൽക്കെട്ട് ഇടിഞ്ഞു വീണു.സമീപത്തെ  സ്ഥാപനത്തിന്റെ ഭിത്തിയടക്കം തകർത്തുകൊണ്ടാണ് കൽക്കെട്ടുകൾ നിലംപതിച്ചത്.ലക്ഷങ്ങളുടെ നാശന ഷ്ടമുണ്ടായതായാണ് കണക്ക് കൂട്ടൽ.വെള്ളിയാഴ്ച രാത്രിയിലാണ് സംഭ വം നടന്നത്.madura 1 copy ക്ഷേത്രത്തിലെ കുടിവെള്ള ടാങ്ക് സ്ഥാപിച്ചിരുന്ന കോൺക്രീ റ്റ് കെട്ടും, കൂറ്റൻവാഷ് ബെയ്സനുകളും തകർത്തുകൊണ്ടാണ് കൽക്കെട്ട് നിലംപതിച്ചത്.തൊട്ടുതാഴെ തന്നെ പ്രവർത്തിക്കുന്ന ജാസ് മെറ്റൽസ് എന്ന സ്ഥാപനത്തിന്റെ ഭിത്തി തകർത്തു ക്കൊണ്ട് കല്ലുകളും മണ്ണും ഉള്ളിലേക്ക് നിലം പൊത്തുകയായിരുന്നു.madura 35 copy തൊഴിലാളികൾ ഇരുന്ന് ജോലി ചെയ്യുന്നിടത്തേക്കാണ് കല്ലും മണ്ണും ഇടിഞ്ഞ് വീണത്. സ്ഥാപനത്തിനുള്ളിൽ ഈ സമയം ആരുമില്ലാതിരു ന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. സ്പോട്ട് വെൽഡിംങ്ങ് മെഷീനുകളും ,അലമാര നിർമ്മാണത്തിനുപയോഗിക്കുന്ന എസ്  ആർ ഷീറ്റുകളും ഇതേ തുടർന്ന് നശിച്ചു.madura 3 copyസ്ഥാപനത്തിന്റെ ഒരു വശത്തെ മേൽക്കൂരയും ഭാഗികമായി തകർന്നു. ഏകദേശം പന്ത്രണ്ട്ലക്ഷം രൂപയുടെ നഷ്ടമുണ്ടായാതായാണ് കണക്ക് കൂട്ടൽ.ക്ഷേത്രത്തിനും ഏഴ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.സംഭവം സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികൾ ദേവസ്വം അധികൃതർക്ക് റിപ്പോർട്ട് നൽകി.madura 34 copymery queens may