മുണ്ടക്കയം: ഈ റമദാനിലെ ഇരുപത്താറു നോമ്പും അനുഷ്ഠിച്ചു സെബാന്‍ വര്‍ഗീസ് (25)ശ്രദ്ദേയനാവുകയാണ്. മുണ്ടക്കയം പറത്താനം,പുതുപ്പറമ്പില്‍ ജോര്‍ജ് -മേരിക്കുട്ടി ദമ്പതികളുടെ പുത്രനായ സെബാന്‍ ഇതാദ്യമായാണ് നോമ്പെടുക്കുന്നത്. മുണ്ടക്കയം ടൗണില്‍ ഐശ്വര്യ ടെക്സിലെ ജീവനക്കാരനാണ സെബാന്‍ വര്‍ഗീസ്..

കട ഉടമ റംലബീവിയും സ്ഥാപനത്തിലെ മറ്റു മുസ്‌ലിം ജീവനക്കാരും നോമ്പെടുക്കുന്നത് കേട്ടപ്പോള്‍ ഇക്കുറി തനിക്കും ഒരുശ്രമം നടത്താമെന്നു കരുതി.ആദ്യ ദിനങ്ങളില്‍ അല്‍പ്പം തലവേദന തോന്നിയെങ്കിലും വ്രതം തുടര്‍ന്നതോടെ സെബാന്‍ ്നോമ്പുമായി പൊരുകത്തപെട്ടു.ഒപ്പം വീട്ടുകാരും കൂട്ടുകാരും പിന്‍തുണകൂടി നല്‍കിയപ്പോള്‍ കൂടുതല്‍ താത്പര്യമുണ്ടാവുകയായിരുന്നുവെന്നു സെബാന്‍ പറഞ്ഞു. നോമ്പ് ഇരുപതിലെത്തിയപ്പോള്‍ മനസ്സും ശരീരവും പൂര്‍ണ്ണ നിര്‍വൃതിയലാണന്നു സെബാന്‍ പറയുന്നു.

പുലര്‍ച്ചെ അമ്മ മേരിക്കുട്ടി ഭക്ഷണം തയ്യാറാക്കി നല്‍കും. വൈകിട്ടു ഈത്തപ്പഴമുപയോഗിച്ചു നോമ്പു തുറക്കും. പിന്നെ സമീപത്തെ മുസ് ലിം പളളിയില്‍ നിന്നും കൊണ്ടുവരുന്ന ഉലവ കഞ്ഞി കുടിക്കും.പിന്നിടുളള ഭക്ഷണം വീട്ടിലെത്തി മാത്രം.നോമ്പിന്റെ പരിചയമില്ലാത്ത തനിക്കു ആദ്യമൊക്കെ നോമ്പു പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു പലരും പറഞ്ഞതെങ്കിലും ആത്മ വിശ്വാസം കൈവെടിയാതെ നോമ്പു പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞു.

റമദാനിലെ ആദ്യത്തേതും രണ്ടാമത്തേതുമായ പത്തുകളുടെ പ്രത്യേകതയെന്താണന്നുമറിയില്ലങ്കിലും അവസാനത്തെ പത്ത് വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടന്നു സെബാസ്സിനറിയാം ,അതിനാല്‍ ഇനിയുളള പത്തു നോമ്പു അനുഷ്ഠിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് സെബാന്‍ വര്‍ഗീസ്.