മണിമല തെക്കേത്തു കവലയില്‍ യുവതിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം യുവാവിനെ ആക്രമിച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ 2 പേര്‍ പിടിയില്‍.

maala 6 copyതൃശൂര്‍ സ്വദേശിയും ഇപ്പോള്‍ പൊന്‍കുന്നത്ത് വാടകക്ക് താമസിക്കുകയും ചെയ്യുന്ന പ്രസാദിനെ ആക്രമിച്ച സംഭവത്തിലാണ് മണിമല തെക്കേത്തു കവലയില്‍ വാടകക്ക് താമസിക്കുന്ന വിജയമ്മ ഇവരുടെ സഹായി ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി ജബ്ബാര്‍ എന്നിവരാണ് പിടിയിലായത്. പണത്തിന് ആവിശ്യം വന്ന വിജയമ്മ പ്രവാസി ദിനോട് പണം ആവിശ്യപ്പെട്ടിരുന്നു.എന്നാല്‍ പ്രസാദ് നല്‍കുവാന്‍ തയാറായില്ലന്നു മാത്രമല്ല വിജയമ്മ കടം ചോദിച്ച മറ്റാളുകളെ പണം കൊടുക്കുന്നതില്‍ തടയുകയും ചെയ്തു.

maala 5 copyഇതോടെ പ്രസാദിനോട് വൈരാഗ്യം വന്ന വിജയമ്മ ജബ്ബാറിനെയും മറ്റൊരാളെയും വിളിച്ച് വരുത്തി പതിയിരുന്ന് ആക്രമിച്ച് പ്രസാദിന്റെ പക്കലുണ്ടായിരുന്ന 3 പവന്റെ മാലയും 2 പവന്റെ ബ്രേസ് ലെറ്റും തട്ടിയെടുത്തു. ഇതിനു ശേഷം ഈ സ്വര്‍ണ്ണ ഉരുപിടികള്‍ എരുമേലിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ അറുപത്തിയാറായിരം രൂപക്ക് പണയം വെക്കുകയും ചെയ്തു.തുടര്‍ന്ന് മണിമല സി.ഐ ഇ.പി റെജിയുടെ നേതൃതത്തിലുളള പോലീസ് സംഘം ഇവരെ വിജയമ്മയുടെ വീടിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു.

maala finalമണിമല എസ്.ഐ വിനോദ് ഷാഡോ പോലിസ് എസ് .ഐ മാരായ പി.വി വര്‍ഗീസ് ,എ .എം മാത്യു ,സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ .എസ് അഭിലാഷ് ,കെ .കെ വിജയകുമാര്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ ഓമന എന്നിവര്‍ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.