മുണ്ടക്കയം: കേരളാ കോണ്‍ഗ്രസ് എം പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റായി മജു മാത്യു പുളിക്കന്‍ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പുയോഗം പാര്‍ട്ടി ചെയര്‍മാ ന്‍ കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജോയി എബ്രാഹം എംപി., ജോര്‍ജുകുട്ടി ആഗസ്തി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സണ്ണി തെക്കേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി.സി. തോമസ് പാലൂക്കുന്നേല്‍, എ.കെ. നാസര്‍ ആലുംതറ വൈസ് പ്രസിഡന്റു മാര്‍, ഡയസ് കോക്കാട്ട്, ഷെല്‍ജി കടപ്ലാക്കല്‍, കെ.പി. സുജീലന്‍, ജസ്റ്റിന്‍ കുന്നുംപുറം, സോജന്‍ ആലക്കുളം സെക്രട്ടറിമാര്‍, അലക്സ് ജോസഫ് പുതിയാപറമ്പില്‍ ട്രഷറര്‍), ജോര്‍ജുകുട്ടി ആഗസ്തി, ഏ.കെ. സെബാസ്റ്റ്യന്‍ സംസ്ഥാന കമ്മറ്റി അംഗങ്ങള്‍, ജോണിക്കുട്ടി മഠത്തിനകം, സാബു പ്ലാത്തോട്ടം, സജയന്‍ ജേക്കബ്, സാജന്‍ കുന്നത്ത്, ബിജി സാബു ചന്ദ്രന്‍കുന്നേല്‍, കെ.എസ്. മോഹനന്‍, ജെയിംസ് വലിയവീട്ടില്‍, വിജി ജോര്‍ജ് വെള്ളൂക്കുന്നേല്‍, ദേവസ്യാച്ചന്‍ വാണിയപ്പുര ജില്ലാ കമ്മറ്റി അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.