മുണ്ടക്കയം:പുഞ്ചവയല്‍ കപ്പിലാംമൂട് ആനിക്കുന്ന് തേഴത്തുമാക്ക ല്‍ വര്‍ഗീസ് (കുട്ടപ്പന്‍-60), സഹോദരി മേരി (63) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റ ത്.ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം.പിതാവും മകനും വീട്ടിനുളളില്‍ ഒരുമിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു.ഞായറാഴ്ച രാത്രി കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ ജോമോന്‍ എന്നു വിളിക്കുന്ന ജോര്‍ജ് ജോസഫ്(28) ഇരുവരെയും വാക്കത്തി ഉപയോഗിച്ചു വെട്ടുകയായിരുന്നുവത്രെ.കൂടാതെ ഇരുവരെയും തടികൊണ്ടും ഉലക്ക ഉപയോഗിച്ചും അടിക്കുകയും ചെ യ്തു.മദ്യലഹരിയിലെത്തുന്ന ജോമോന്‍ വിട്ടില്‍ ബഹളം ഉണ്ടാക്കുന്നത് പതിവാ യിരുന്നതിനാല്‍ അയല്‍ക്കാര്‍ ആരും ശ്രദ്ധിച്ചിരുന്നില്ല.വിവരം അറിഞ്ഞത്തിയ പഞ്ചായത്തംഗം മറിയാമ്മയാണ് ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോയത്.പരിക്കേറ്റ വര്‍ഗ്ഗീസിനെ കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയിലും മേരിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.മുണ്ടക്കയം എസ്.ഐ.പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവംവുമായി ബന്ധപെട്ട് ജോമോനെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.