പുലിക്കുന്ന്(മുണ്ടക്കയം): ഭര്‍ത്താവ് വീഴുന്നത് കണ്ട് ഭാര്യ കുഴഞ്ഞു വീണു.ഇരുവ രേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.പുലിക്കുന്ന് പുന്നോലില്‍ രാഘവന്‍ (70) ഭാര്യ ഭാര്‍ഗവി(65) എന്നിവരാണ് മരിച്ചത്.

വീട്ടുകാര്‍ പറയുന്നതിങ്ങിനെ.കര്‍ഷക തൊഴിലാളിയായിരുന്ന രാഘവന്‍ ഹൃദയസം ബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് 3.30നോടെ രാഘവന്‍ കുഴഞ്ഞു വീഴുന്നത് കണ്ട് വീഴുന്നത് കണ്ട് ഭാര്‍ഗവിയും കുഴഞ്ഞു വീഴുക യായിരുന്നു.വീട്ടുകാര്‍ ഇരുവരേയും മുപ്പത്തഞ്ചാം മൈലിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍: സരസമ്മ,വിലാസിനി,വിനോദ്,മനോജ്,അനീഷ്.
മരുമക്കള്‍; സുകുമാരന്‍,ശിവദാസ്,ബീന,കവിത,നിഷ.
ശവസംസ്‌കാരം ശനിയാഴ്ച 2ന് വീട്ടുവളപ്പില്‍ നടത്തി