ഭരണിക്കാവ് – മുണ്ടക്കയം പാത നാല് വരിയാക്കാൻ അലൈൻമെ ൻറ്റിന് ഹെലിക്യാം  സർവെയും : എരുമേലി, മുക്കൂട്ടുതറ, ടൗണുകൾ ഒഴിവാക്കി ബൈപാസ്.
കണമല : എരുമേലി വഴി 183 എ ദേശീയപാത നാലുവരിപ്പാതയാക്കി പുനർനിർമിക്കുന്നതിന് അലൈൻമെൻറ്റ് തയ്യാറാക്കുന്നതിനായി ഹെലി ക്യാം സർവെ ആരംഭിക്കുന്നു. ഇടുങ്ങിയ ടൗണുകളായതിനാൽ എരുമേ ലിയും മുക്കൂട്ടുതറയും മുണ്ടക്കയവും ഒഴിവാക്കി സമീപത്തുകൂടി കടന്നുപോകുന്ന സമാന്തര ബൈപാസ് നിർമിച്ച് ബന്ധിപ്പിക്കുന്ന പാതയാണ് പരിഗണനയിൽ.
അടുത്ത ആഴ്ചയിൽ കണമല – എരുമേലി – മുണ്ടക്കയം റൂട്ടിൽ സർവേ ആരംഭിക്കും. കണമലയിൽ നിന്നും മുണ്ടക്കയത്തിന് എളുപ്പ മാർഗമായ റൂട്ട് കണ്ടെത്തി അലൈൻമെൻറ്റ് തയ്യാറാക്കാനാണ് സർവേ. ജനവാസ കേന്ദ്രങ്ങളും ടൗണുകളും പരമാവധി ഒഴിവാക്കണമെന്ന നിർദേശം മുൻ നിർത്തിയാണ് റൂട്ടും തുടർന്ന് അലൈൻമെൻറ്റും നിശ്ചയിക്കുകയെന്ന് ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
നാലുവരിപ്പാത നിർമിക്കാനാവശ്യമായ സ്ഥലം ലഭിക്കുന്നതും ദൂരം കുറയുന്നതുമായ റൂട്ടും പാത നിർമാണത്തിന് അനുയോജ്യമായ ഭൂപ്രത്യേകതയുംഉണ്ടോയെന്നും പരിശോധിക്കുകയാണ് സർവേയുടെ ലക്ഷ്യം. ഇതിനായി ഹെലിക്യാം ഉപയോഗിച്ചാണ് സർവേ നടത്തി പരിശോധിക്കുക. 80 മീറ്റർ ഉയരത്തിൽ ഹെലിക്യാം ഉപയോഗിച്ച് ചിത്രങ്ങളെടുക്കും.
കണമലക്കും മുണ്ടക്കയത്തിനുമിടയിലെ പ്രധാന ടൗണുകളായ മുക്കൂട്ടു തറയിലും എരുമേലിയിലും സ്ഥലപരിമിതി മൂലം നാലുവരിയാക്കുക പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. നാലുവരിയാക്കിയാൽ നില വിലുളള ടൗൺ നഷ്ടപ്പെടും. നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും വീടുകളും പൊളിച്ചു നീക്കേണ്ടി വരും.
അയ്യപ്പ ഭക്തർ ആചാര അനുഷ്ഠാനമായ പേട്ടതുളളൽ നടത്തുന്നത് എരു മേലി ടൗൺ റോഡിലൂടെയാണ്. ഇതെല്ലാം മുൻനിർത്തി ശബരിമല തീർ ത്ഥാടന കേന്ദ്രവും ശബരിമല പാത ഇതുവഴിയായതിനാലും ടൗണുകൾ ക്കടുത്തുകൂടി നാലുവരിപാത കടന്നുപോകുന്ന വിധംബൈപാസിന് റൂട്ട് തയ്യാറാക്കാനാണ് നീക്കം.
രണ്ട് ടൗണുകൾക്കും അടുത്തുളള സമാന്തര പാതകൾ നാലുവരിക്ക് അനു യോജ്യമാണോയെന്ന് പരിശോധിക്കും. സമാന്തരപാതകളായ വെൺകു റിഞ്ഞി, പേരൂർതോട് – എംഇഎസ് റോഡുകൾ പരിശോധനക്ക് വിധേയമാക്കും. എരുമേലി കൂടാതെ മുണ്ടക്കയം, മണ്ണാരക്കുളഞ്ഞി, ഓമല്ലൂർ, മൈലപ്ര, ആനന്ദപ്പളളി, എന്നിവിടങ്ങളിലും ബൈപാസിന് നിർദേശമുണ്ട്.
ഇന്ത്യൻ ഹൈവേ ഇൻസ്റ്റിറ്റ്യൂഷനാണ് സർവെ നടത്തുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോൾ വീടുകളും കടകളും നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആൻറ്റോ ആൻറ്റണി എംപി നിർദേശിച്ചിരുന്നു.
അലൈൻമെൻറ്റ് തയ്യാറാക്കലിൻറ്റെ ഭാഗമായി ദേശീയപാതാ ഉദ്യോ ഗസ്ഥർ, സർവെ സംഘം എന്നിവരുമായി എം പി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ശബരിമല പമ്പ പാതയിലെ ഇലവുങ്കലിൽ നിന്നാണ് 183 എ ദേശീയപാത കണമലയിലെത്തുന്നത്. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ നിന്നാരംഭിച്ച് കടമ്പനാട്, അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, വഴിയാണ് പാത ഇലവുങ്കലിൽ എത്തുക.
ഇവിടെ നിന്നും പമ്പയിലേക്ക് ശബരിമല തീർത്ഥാടക പ്രാധാന്യം മുൻനിർത്തി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. പാതക്ക് 116 കിലോമീറ്റർ ദൈർഘ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ കണമല മുതൽ മുണ്ടക്കയം വരെ 27.5 കിലോമീറ്ററാണ് ദൈർഘ്യം. കൊല്ലം ജില്ലയിൽ ആറും പത്തനംതിട്ട ജില്ലയിൽ 82.5 കിലോമീറ്ററുമാണ് പാത കടന്നുപോകുന്നത്.
2014 മാർച്ചിൽ യുപിഎ മന്ത്രിസഭയുടെ കാലത്ത് ഉപരിതല ഗതാഗത മന്ത്രി ഓസ്കർ ഫെർണാണ്ടസാണ് ആൻറ്റോ ആൻറ്റണി എം പി യുടെ നിവേദനം സ്വീകരിച്ച് പാതക്ക് അനുമതി നൽകിയത്. ആദ്യം ഭരണി ക്കാവ് – ഗവി – വണ്ടിപ്പെരിയാർ പാതയായിരുന്നു ഉദ്ദേശിച്ചത്. വനഭൂ മി കിട്ടില്ലന്നുറപ്പായതോടെ ഗവി – വണ്ടിപ്പെരിയാർ ഒഴിവാക്കി കണ മല വഴി മുണ്ടക്കയമാക്കി പാതയുടെ റൂട്ട് നിശ്ചയിക്കുകയായിരു ന്നു.
നിർദിഷ്ട പാത ചെങ്കോട്ട – കൊല്ലം – തിരുമംഗലം ദേശീയപാതയും കോട്ടയം – കുമളി വഴിയുളള കൊല്ലം- തേനി – ദിണ്ഡിഗൽ ദേശീയപാ തയുമായി ബന്ധിപ്പിച്ചാണ് നിലവിൽ വരിക. പാതയുടെ അലൈൻ മെൻറ്റ് സർവെ പൂർത്തിയാകുന്നതോടെ ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കലാരംഭിക്കും. പാതയിലെ വാഹനതിരക്ക് പഠിക്കാനു ളള സർവെ എരുമേലി, പത്തനംതിട്ട, അടൂർ, കടമ്പനാട് എന്നിവിടങ്ങ ളിലായി പൂർത്തിയാക്കിയിരുന്നു.