ആറ് വർഷമായി ഭക്ഷണപ്പൊതികളുമായി തങ്കച്ചൻ ഓടുകയാണ് സുമനസുകളിൽ നിന്നും നിരാലംബർക്കരികിലേക്ക്… 

എരുമേലി : ദിവസവും ഭക്ഷണപൊതികൾ തരുന്നവരുടെ മുഖങ്ങളിൽ നിറയുന്ന സം തൃപ്തിയും ഇവ കഴിക്കുന്ന 150 ഓളം നിരാലംബരുടെ മുഖങ്ങളും കാണുന്നതിലെ പുണ്യമാണ് തങ്കച്ചൻറ്റെ ഓട്ടം. കാഞ്ഞിരപ്പളളി സുഖോദയ നഗറിൽ പളളിക്കുന്നേൽ തങ്കച്ചൻറ്റെ ‘പളളിക്കുന്നേൽ’ ഓട്ടോയെ താലൂക്കിൽ അറിയാത്തവർ ചുരുക്കം. നാട്ടി ലെ സ്കൂളുകൾ, കോളേജുകൾ, സുമനസുകളുടെ കടകൾ, വീടുകൾ എന്നിവി ടങ്ങളി ലെല്ലാം ഈ ഓട്ടോയെത്തുന്നതും കാത്ത് ഭക്ഷണപ്പൊതികൾ തയ്യാറാക്കിവെച്ചിരിക്കും. ഇവയെല്ലാം ശേഖരിച്ച് ഓട്ടോ ഓടിച്ച് കാഞ്ഞിരപ്പളളി ബതലഹേം ആശ്രമത്തിലാണെ ത്തിക്കുന്നത്.150 ഓളം അന്തേവാസികളാണ് ആശ്രമത്തിലുളളത്. വിവിധ പ്രായങ്ങ ളിലുളള പുരുഷൻമാരായ അന്തേവാസികളിൽ മിക്കവരും മാനസിക അസ്വാസ്ഥ്യം ഉളളവരാണ്. രോഗം ഭേദമായിട്ടും ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോകാത്തതിനാൽ കഴിയുന്നവരുമുണ്ട്. ഉറ്റവർ അന്വേഷിക്കാനെത്താതെ അനാഥത്വം പേറുന്നവരും തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ടവരുമാണ് മിക്കവരും. മാനസിക രോഗങ്ങൾക്ക് പുറമെ വാർധക്യവും ശാരീരിക അസ്വാസ്ഥ്യങ്ങളുമുളളവരുമുണ്ട്.

വിവിധ മതങ്ങളിൽ പെട്ട ഇവരെ സ്വന്തം സഹോദരങ്ങളെ  ശുശ്രൂഷിക്കുന്നത് പോലെ യാണ് സന്യാസിനിമാർ പരിചരിക്കുന്നത്. നഖങ്ങൾ വെട്ടിയും ദിവസവും കുളിപ്പി ച്ചും ഭക്ഷണവും മരുന്നും മുടങ്ങാതെ നൽകിയും വൃത്തിയുളള വസ്ത്രങ്ങൾ ധരിപ്പി ച്ചും കഥകൾ പറഞ്ഞും പാട്ടുകൾ പാടികേൾപ്പിച്ചും ഇവർക്ക് ജീവിതത്തിൻറ്റെ നല്ല നാളുകൾ മടക്കികൊടുത്തുകൊണ്ടിരിക്കുന്നു. ദിവസവും ഇവർക്ക് ഭക്ഷണത്തിനായി കാൽ ലക്ഷത്തോളം രൂപ വേണ്ടിവരും.ഇതിന് വലിയൊരളവിൽ പരിഹാരമാണ് ഭക്ഷണപൊതികൾ. വെച്ചൂച്ചിറ, എരുമേ ലി, മുക്കൂട്ടുതറ മേഖലകളിലെ സ്കൂളുകളിൽ വിദ്യാർത്ഥികളും അധ്യാപകരും ആ ഴ്ചയിലൊരിക്കൽ ഭക്ഷണപൊതികൾ നൽകും. വെച്ചൂച്ചിറയിലെ കടകളിലും വീടു കളിലും ഭക്ഷണപൊതികൾ ശേഖരിച്ച് വെയ്ക്കാറുണ്ട്. എരുമേലി സെൻറ്റ് തോമസ് ഹൈ സ്കൂൾ, നിർമല പബ്ലിക് സ്കൂൾ, കൂവപ്പളളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലും ഭക്ഷണപൊതികളുണ്ടാകും. ഓരോ ദിവസവും ഊഴമ നുസരിച്ച് ഭക്ഷണം സാന്ത്വനമായി തങ്കച്ചൻറ്റെ ഓട്ടോയിൽ ബതലഹേമിലെത്തും.

വിവാഹങ്ങളിലും ബതലഹേമിനെയും തങ്കച്ചനെയും തേടി ഭക്ഷണമൊരുക്കി വിളി കളെത്താറുണ്ട്. 60 കാരനായ തങ്കച്ചൻ ഓട്ടോഡ്രൈവറായുളള തൻറ്റെ ജീവിതത്തിൻറ്റെ വിശ്രമവേളയത്രയും സേവനത്തിനായി സമർപ്പിച്ചുകൊണ്ടിരിക്കുന്നു. കൂലിയും പ്രതി ഫലവും നോക്കാതെ കിട്ടുന്നത് ഓട്ടോയുടെ ഇന്ധനത്തിനും അറ്റകുറ്റപണികൾക്കും ചെ ലവിടുമെന്ന് തങ്കച്ചൻ പറഞ്ഞു. ഇടയ്ക്ക് ഓട്ടോ ഓടിച്ച് മക്കളായ ബിനോയിയും ബിജോയിയും സഹായിക്കും. ഭാര്യ ലീലാമ്മയാണ് തങ്കച്ചൻറ്റെ മറ്റൊരു സഹായി. ഈ പുണ്യസേവനത്തിന് തങ്കച്ചൻ നന്ദി പറയുന്നത് ബതലഹേമിലെ വൈദികൻ ഫാ.ലിൻ സിനോടാണ്.

ആറ് വർഷം മുമ്പ് സ്നേഹത്തിൻറ്റെ പൊതിച്ചോറുകളുമായി സേവനയാത്ര ആരം ഭിക്കാൻ നിർദേശിച്ചത് ഫാ.ലിൻസ് ആയിരുന്നു. കരുണയുടെ പാഥേയങ്ങൾ നിരാ ലംബർക്ക് നൽകാൻ തങ്കച്ചൻറ്റെ സേവനത്തിന് ബന്ധപ്പെടുന്നതിന് 9895612096 നമ്പരിൽ വിളിച്ചാൽ മതി.