കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് പുതിയതായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തി ന്റെ രണ്ടാം നിലയുടെയും നവീകരിച്ച ഓഫീസ് സംവിധാനത്തിന്റെയും പ്രവര്‍ത്ത നോദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് നടക്കും. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീ ക്കര്‍ വി. ശശി കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. എന്‍. ജയരാജ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. പി. സി. ജോര്‍ജ് എം.എല്‍.എ മുഖ്യ പ്രഭാഷണം നട ത്തും. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ. രാജേഷ്, മാഗി ജോസഫ്, ജോളി മടുക്കക്കുഴി, പി. എ. ഷെമീര്‍, കെ. എസ്. ബാബു തുടങ്ങിയവര്‍ സംസാരിക്കും. 2012-13-ല്‍ പണി ആ രംഭിച്ച വിവിധ വര്‍ഷങ്ങളിലായി ഒരു കോടി രൂപ ചെലവഴിച്ച് പണി പൂര്‍ത്തിയാ യി വരുന്ന 3 നില കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളാണ് ഇതിനകം പൂര്‍ത്തിയാ ക്കിയിരിക്കുന്നത്. കെട്ടിടത്തിന്റ 3ാം നില 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടു ത്തി പൂര്‍ത്തിയാക്കും..
ഈ ഹാള്‍ വനിതാ തൊഴില്‍ പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതി ഉപയോഗി ക്കുമെന്ന് പ്രസിഡന്റ് അന്നമ്മ ജോസഫ് അറിയിച്ചു. ജീവനക്കാര്‍ക്കുള്ള ഇരിപ്പിട സൗ കര്യങ്ങള്‍, പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ മുറികള്‍, കമ്പ്യൂട്ടര്‍ റൂം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, സന്ദര്‍ശകര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍, ഫ്രണ്ട് ഓഫീസ് എന്നിവ ഒരുക്കിയാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ ത്തിക്കുക. 
രണ്ടാം നിലയില്‍, കമ്മിറ്റിഹാള്‍, സമ്മേളനഹാള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ക്കുള്ള മുറികള്‍, റിക്കോര്‍ഡ് റൂം, ഡൈനിംഗ് ഹാള്‍ എന്നിവയും ഒരുക്കിയിട്ടു ണ്ട്. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വൈ സ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബി.ഡി.ഒ കെ.എസ് ബാബു, റോസമ്മ അഗസ്തി, പി.എ ഷെമീര്‍ എന്നിവര്‍ പങ്കെടുത്തു.