എരുമേലി : കാർ നിയന്ത്രണം തെറ്റി ചർച്ച് റോഡിൽ നിന്നും തല കീഴായി സംസ്ഥാ ന പാതയിലേക്ക് മറിഞ്ഞ് അപകടം. പരിക്കുകളേറ്റ ഡ്രൈവർ പാറത്തോട് തൊടുക യിൽ അനീഷ് (23) നെ കാഞ്ഞിരപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. ഞായർ രാവിലെ ഒൻപതോടെ എരുമേലിക്കടുത്ത് മറ്റന്നൂർക്കരയിലാണ് അപ കടം.
മലങ്കര കത്തോലിക്ക പളളിയുടെ പാരിഷ് ഹാളിന് മുമ്പിലുളള പോക്കറ്റ് റോഡിൽ നിന്ന് 20 അടി താഴ്ചയിലുളള സംസ്ഥാന പാതയിലേക്കാണ് കാർ മറിഞ്ഞത്. പളളി യിലെ പാരിഷ് ഹാളിൽ വിവാഹത്തിന് കേറ്ററിംഗ് നടത്താൻ വന്ന ജീവനക്കാരനാ ണ് കാർ ഡ്രൈവ് ചെയ്തയുടനെ മറിഞ്ഞ് അപകടത്തിൽ പെട്ടത്.