എരുമേലി : വിജനമായ വഴിയിൽ വെച്ച് വീട്ടമ്മയുടെ മുഖത്തേക്ക് മുളക് പൊടി വലിച്ചെറിഞ്ഞ ശേഷം ഹെൽമറ്റ്ധാരിയായ യുവാവ് ബൈക്കിൽ പാഞ്ഞുപോയി. സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ പോലിസ് നിജസ്ഥിതി തേടി അന്വേഷ ണം ആരംഭിച്ചു. എരുമേലി പാത്തിക്കക്കാവ് പുതുശേരി സുനിൽ കുമാറിൻറ്റെ ഭാര്യ സീന (35) യുടെ മുഖത്തേക്കാണ് മുളക് പൊടിയെറിഞ്ഞത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.
വീട്ടിൽ നിന്നും നടന്ന് റോഡിലൂടെ വന്ന വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ ആളാണ് പൊതി പൊട്ടിച്ച് മുളക് പൊടിയെറിഞ്ഞതെന്ന് പറയുന്നു. കണ്ണുകളിൽ പൊടി വീണ് വേദനിച്ച് വീട്ടമ്മ നിലവിളിച്ചപ്പോൾ ബൈക്ക് യാത്രികൻ പാഞ്ഞുപോ യി.
രണ്ടംഗ സംഘമല്ലെന്നും ബൈക്കിൽ ഒരാൾ മാത്രമാണുണ്ടായിരുന്നതെന്നും മോഷ ണശ്രമം ഉണ്ടായില്ലെന്നും പറയുന്നു. അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടി ല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും നിജസ്ഥിതി തേടുമെന്നും പോലിസ് അറിയിച്ചു.