കാഞ്ഞിരപ്പളളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബുധനാഴ്ച നടത്തുവാനിരിക്കുന്ന കടയടപ്പു സമരത്തില്‍ പങ്കെടുക്കില്ലെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. കേരള പിറവി ദിനത്തില്‍ കടകള്‍ അടച്ചിടുന്നത് അനവസരത്തിലാണ്. സമരത്തില്‍ ഉന്നയിക്കപ്പെ ട്ടിട്ടുള്ള പ്രധാന വിഷയം ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതയാണ്.

ഇതിന് പരിഹാരം കാണേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ സമരം പ്രഖ്യാപിച്ചിരി ക്കുന്നത് സംസ്ഥാന സര്‍ക്കാരിനെതിരെയാണ്. വാടക നിയന്ത്രണ നിയണ ബില്‍ പാസാ ക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരിധിവാസ പ്രശനവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണെന്നും വ്യാപാരി വ്യവസായ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ഹര്‍ത്താലിനെതിരെ നിലപാട് സ്വീകരിക്കുകയും കടയടച്ചുള്ള സമരത്തെ പ്രോത്സാ ഹിപ്പിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും വ്യാപാരി വ്യവസായ സമിതി ഭാരവാഹികളായ പ്രസിഡന്റ് ഹാജി നൂര്‍ഹുദ്ദീന്‍, സെക്രട്ടറി കെ. എസ് ഷാനവാസ് എന്നിവര്‍ അറിയിച്ചു.