എരുമേലി : നിർദിഷ്ട വിമാനതാവള പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ച ചെറുവളളി എസ്റ്റേറ്റിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ്റ് വി മുരളീധരൻ സന്ദർശനത്തിനെ ത്തിയത് ഔദ്യോഗിക നേതൃത്വം ഒപ്പമില്ലാതെ. വിമാനതാവള പദ്ധതിയിൽ ബിജെപി യിലുളള അഭിപ്രായ വൃത്യാസമാണ് ഇതെന്ന് സൂചന. തുടക്കം മുതലെ പദ്ധതി ബിലീ വേഴ്സ് ചർച്ചിനെ സഹായിക്കാനാണെന്ന് വി മുരളീധരൻ ആരോപണം ഉന്നയിച്ചിരു ന്നു. ബിജെപിയിലെ ചിലർ ഇതിന് കൂട്ട് നിൽക്കുകയാണെന്നുമുളള മുരളീധരൻറ്റെ ആരോപണം പാർട്ടിയിൽ വിവാദമാവുകയും ചെയ്തിരുന്നു.
മെത്രാപ്പോലീത്ത കെ പി യോഹന്നാൻ പ്രധാനമന്ത്രിയെ സന്ദർശിച്ചതിനെതിരെയും മു രളീധരൻ വിമർശിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര അനുമതി നൽകുന്നത് എസ്റ്റേറ്റ് വീണ്ടെടു ത്തതിന് ശേഷം മതിയെന്ന നിലപാട് മുരളീധരൻ മുന്നോട്ടുവെച്ചത് ബിലീവേഴ്സ് ചർ ച്ചിനെ സഹായിക്കുന്ന ബിജെപി യിലെ ചിലരെ ലക്ഷ്യം വെച്ചാണെന്ന് സൂചനയുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഇന്നലെ മുരളീധരൻ ചെറുവളളി എസ്റ്റേറ്റ് സന്ദർശിക്കാ നെത്തിയത്. ജില്ലാ-നിയോജക മണ്ഡലം പ്രസിഡൻറ്റുമാരും പാർട്ടി എരുമേലി പഞ്ചാ യത്ത് കമ്മറ്റി ഭാരവാഹികളാരും തന്നെ മുരളീധരൻറ്റെ സന്ദർശനമറിഞ്ഞിട്ടും വിട്ടു നിന്നു.
പദ്ധതിക്കായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനും ബിലീവേഴ്സ് ചർച്ചിനെ പങ്കാളിയാക്കു ന്നതിനും ചില പ്രമുഖ നേതാക്കൾ ഇടപെട്ടതിൽ കോഴ ഇടപാടുണ്ടെന്ന് പാർട്ടി നേതൃ ത്വത്തിന് ലഭിച്ച പരാതിയെപ്പറ്റി ചോദിച്ച മാധ്യമ പ്രവർത്തകരോട് വി മുരളീധരൻ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയും ചെയ്തത് ശ്രദ്ധേയമായി. പാർട്ടി പത്രത്തിനും ചാനലിനും പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കും ബിലീവേഴ്സ് ചർച്ച് വൻ തുക നൽകിയത് സംബന്ധിച്ച ചോദ്യങ്ങളോടും മുരളീധരൻ പ്രതികരിച്ചില്ല.
പ്രധാനമന്ത്രിയെ കണ്ടതുകൊണ്ട് കുറ്റം ഒഴിയില്ലന്നും എസ്റ്റേറ്റ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചർച്ച് അത് വിട്ടുകൊടുത്ത് മാതൃകയാവുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ടെന്നും മുരളീധരൻ പറഞ്ഞു.