കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം. പി ഫണ്ടായ എഴു ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മ്മിച്ച ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം. പി. നിര്‍വഹിച്ചു. മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കലിന്റ അധ്യക്ഷതയില്‍ കൂടിയ യോഗം രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറി സ്‌കൂളിലെ എന്‍. എസ്. എസ് വോളന്റിയേഴ്‌സ് തയ്യാറാക്കിയ ബ്ലഡ് ഡൊണേറ്റഴ്‌സ് ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം  സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ അഗ സ്തി, പഞ്ചായത്തംഗം ബീനാ ജോബി, പ്രിന്‍സിപ്പല്‍ മേഴ്‌സി തോമസ്, ഹെഡ്മാസ്റ്റര്‍ സിബിച്ചന്‍ ജോസഫ്, പി. ടി. എ പ്രസിഡന്റ് ബിജു പത്യാല, രജ്ഞു തോമസ് തുടങ്ങി യവര്‍ പ്രസംഗിച്ചു.