തിമിര്‍ത്ത് പെയ്ത മഴയില്‍ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുള്ളില്‍ മഴയെ തുടര്‍ന്ന് വൃത്താകൃതിയില്‍ വലിയ കുഴി രൂപപ്പെട്ടു. ഇന്നലെ വൈകിട്ട് മഴയെതുടര്‍ന്നാണ് ഗര്‍ത്തം രൂപപെട്ടത്.ദിവസേന നിരവധി ബസുകളും യാത്രക്കാരും സഞ്ചരിക്കുന്ന ബസ് സ്റ്റാഡില്‍ ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് കുഴി രൂപപ്പെട്ടത്.
ബസ് സ്റ്റാന്‍ഡിന്റെ നടുവില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് മുന്‍പിലായുള്ള സ്ഥലത്താണ് മൂന്നടി വ്യാസത്തില്‍ രണ്ടടി നീളമുള്ള കുഴി രൂപപെട്ടത്. 
ഈ സമയത്ത് ബസുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. നേരത്തെ ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ഥിതി ചെയതിരുന്ന കംഫര്‍ട്ട് സറ്റേഷന്റെ സേഫ്റ്റി ടാങ്ക് ഈ ഭാഗത്താണ് സ്ഥിതി ചെയ്തിരുന്നത്. കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് സല്‍ബുകള്‍ തകര്‍ന്നതാകാം കുഴി രൂപപ്പെടാന്‍ കാരമമെന്ന് കരുതുന്നത്.