എരുമേലി : മരണത്തിന്റ്റെ വക്കിലെത്തിയ ജീവിതം തിരികെ തന്ന പടച്ചതമ്പുരാനോട് കണ്ണീരോടെ നന്ദി പറയുമ്പോള്‍ ഐഷാ ബീവി തിരഞ്ഞത് അല്‍പം മുമ്പ് മാത്രം കണ്ട ആ രക്ഷകരെ. നെഞ്ചിലമര്‍ത്തി തിരുമ്മി പ്രാണവായുവും ജീവജലവും പകര്‍ന്ന് ജീവന്‍ തി രിച്ചെത്തിച്ച വീട്ടമ്മയായ സഹയാത്രികയെയും വഴിയിലെങ്ങും നിര്‍ത്താതെ അതിവേഗ മെത്തിച്ച ബസുടമയെയും ജീവനക്കാരെയും താങ്ങിയെടുത്ത് ഓട്ടോയില്‍ കയറ്റി ആശുപ ത്രിയിലെത്തിച്ചവരെയും ഒരിക്കലും മറക്കാനാവില്ല എരുമേലി നീരോത്ത്കരയില്‍ വീട്ടി ല്‍ 63 കാരിയായ ഐഷാ ബീവിക്ക്. ഇന്നലെ ഉച്ചയോടെ കാഞ്ഞിരപ്പളളിയില്‍ നിന്നും എ രുമേലിയിലേക്ക് ശ്രീശിവന്‍ ബസില്‍ മകള്‍ക്കൊപ്പം വരുമ്പോഴാണ് കൊരട്ടി അടുക്കാറാ യപ്പോള്‍ ഐഷാബീവിക്ക് പെട്ടന്ന് നെഞ്ചുവേദനയുണ്ടായത്.

സഹിക്കാനാവാതെ വേദനയില്‍ പുളഞ്ഞ് അമ്മ ബസിനകത്തേക്ക് കുഴഞ്ഞ് വീണത് കണ്ട് മകള്‍ അലമുറയിട്ട് കരഞ്ഞു. ചുറ്റും കൂടിയവര്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ ആ നിമിഷങ്ങളിലാണ് ഒരു വീട്ടമ്മ ധൈര്യപൂര്‍വം ഐഷാ ബീവിയെ താങ്ങിയെ ടുത്തത്. പള്‍സ് ദുര്‍ബലമാണെന്നും എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്നും ആ വീട്ടമ്മ ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിനിടെ ഐഷാ ബീവിയുടെ ബോധം മറഞ്ഞ പ്പോള്‍ മുഖത്ത് വീട്ടമ്മ വെളളം തളിച്ചു. ഒപ്പം കുടിക്കാന്‍ വെളളം നല്‍കി. ശ്വാസമെടു ക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട് വീട്ടമ്മ നെഞ്ചിലമര്‍ത്തി തിരുമ്മിയതോടെ ഐഷാ ബീ വിയില്‍ ആശ്വാസത്തിന്റ്റെ ലക്ഷണങ്ങള്‍ തെളിഞ്ഞുതുടങ്ങി. ബസിലുണ്ടായിരുന്ന ബസു ടമ സാജന്റ്റെ നിര്‍ദേശ പ്രകാരം വഴിയിലെങ്ങും നിര്‍ത്താതെ പാഞ്ഞ ബസ് അപ്പോഴേ ക്കും എരുമേലി പേട്ടക്കവലയില്‍ എത്തിക്കഴിഞ്ഞിരുന്നു.

ഐഷാ ബീവിയെ താങ്ങിപ്പിടിച്ച് ഇറക്കുമ്പോള്‍ മുന്നിലെത്തിയ കാറിന് നേരെ ആശുപ ത്രിയിലെത്തിക്കാന്‍ യാത്രക്കാര്‍ കൈകള്‍ നീട്ടി. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടും കാറില്‍ കയറ്റാതെ പുരോഹിതനായ കാറുടമ വാഹനമോടിച്ചു പോകുന്നത് കണ്ടാണ് ഒരു പറ്റം യുവാക്കള്‍ ഓടിയെത്തിയത്. ടൗണിലെ ടാക്‌സി ഡ്രൈ വര്‍മാരായ അവര്‍ പെട്ടന്ന് ഐഷാബീവിയെയും മകളെയും തൊട്ടടുത്ത് കിടന്ന ഓട്ടോ യില്‍ കയറ്റി സോണി ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം രണ്ട് മണി ക്കൂര്‍ വിശ്രമത്തോടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ഐഷാ ബീവി വീട്ടിലേക്ക് മടങ്ങുമ്പോ ള്‍ നിറകണ്ണുകളോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

എയ്ഞ്ചല്‍വാലി ആറാട്ടുകയം അടയ്ക്കനാട്ട് സണ്ണിയുടെ ഭാര്യയും പൊതു പ്രവര്‍ത്തക യുമായ സുബി ആണ് ബസില്‍ വെച്ച് ഐഷാ ബീവിക്ക് രക്ഷകയായി മാറിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സുബി. ബസില്‍ കുഴ ഞ്ഞ് വീണയാളെ ശുശ്രൂഷിക്കാന്‍ മനസ് കാട്ടിയ സുബിയും ആശുപത്രിയിലെത്തിക്കുന്നത് വരെ സ്റ്റോപ്പിലിറങ്ങാതെ ഒപ്പം നിന്ന യാത്രക്കാരും വഴിയിലെങ്ങും നിര്‍ത്താതെ ബസ് രക്ഷാവാഹനമായി മാറിയതും ആശുപത്രിയിലെത്തിക്കാതെ പുരോഹിതന്‍ മുഖം തിരിച്ചപ്പോള്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍മാരും നന്‍മയുടെ നല്ല മുഖങ്ങളായി ഐഷാ ബീവിയുടെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്.