കോട്ടയം കട്ടപ്പന റൂട്ടിലോടുന്ന സെറ്റ് മരിയ ബസാണ് ഉച്ചക്ക് ഒരു മണിയോടെ നിയന്ത്ര ണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചത്.അമിത വേഗത്തിലെത്തിയ ബസ് 18ാം മൈലിന് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട് വൈദ്യുതി പോ സ്റ്റിലിടിക്കുകയായിരുന്നു.പോസ്റ്റിലിടിച്ച ബസ് റോഡിന് കുറുകെ ആയതോടെ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. പോസ്റ്റ് ഇടിച്ചു തകര്‍ത്ത ബസില്‍ വൈദ്യുതി തൂണ് കുരുങ്ങി കിടക്കുകയാണ്. പോസ്റ്റാ ലിടിച്ച ഉടന്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് സ്ഥലത്ത് ഗതാഗതം പുനക്രമീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു.