ഉച്ചക്ക് 12 മണിയോടെ കാഞ്ഞിരപ്പള്ളി ചേപ്പും പാറക്ക് സമീപമാണ് കാറും ബസും തമ്മില്‍ കൂട്ടിയിടിച്ചത്.കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചങ്ങനാശേരിക്ക് പോകുകയായിരുന്നു കാറിലുള്ളവര്‍.ബസ് ചങ്ങനാ ശ്ശേരിയില്‍ നിന്നും മുണ്ടക്കയത്തേക്ക് വരുകയായിരുന്നു.ജോര്‍ജ് സഞ്ചരിച്ച കാര്‍ ചേപ്പും പാറ വളവില്‍ മറ്റൊരു കാറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടി ക്കുകയായിരുന്നു.നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു നിന്നതിനാല്‍ മറ്റൊരു അപകടം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സും പൊന്‍കുന്നം പോലീസും നാട്ടുകാരും ചേര്‍ന്ന് കാറിനു ള്ളിലുണ്ടായിരുന്നവരെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ജോര്‍ജ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസാരമായി പരുക്കേറ്റു.ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ സ്വദേശി കാര്‍ത്തിക്ക്, തേക്കടി സ്വദേശി ആഷിക്ക്, ആലപ്പുഴ സ്വദേശി ജീവന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.
ജോര്‍ജ് തോമസിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.