എരുമേലിയിൽ ബസിൽ പീഡനമെന്ന് പരാതി : ഡോക്ടറുടെ പരാതി യിൽ അധ്യാപകൻ കസ്റ്റഡിയിൽ ; വാസ്തവം അന്വേഷിക്കുമെന്ന് പോലിസ്.
എരുമേലി : ബസിൽ ദീർഘദൂരയാത്രയിൽ സീറ്റിലിരുന്ന് ഉറങ്ങുകയാ യിരുന്ന വനിതാ ഡോക്ടറെ പുറകിൽ സീറ്റിലിരുന്ന അധ്യാപകൻ കയ റിപ്പിടിച്ചെന്ന് പരാതി. ബസിൽ ഡോക്ടർ ബഹളം വെച്ചതോടെ യാത്ര ക്കാരും ബസ് ജീവനക്കാരും ഇരുവരെയും കൂട്ടി പോലിസ് സ്റ്റേഷനിലെ ത്തുകയായിരുന്നു. സ്റ്റേഷനിൽ ഡോക്ടറുടെ പരാതി വാങ്ങിയ ശേഷം അധ്യാപകനെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. സംഭവത്തിൽ അന്വേ ഷണം തുടരുന്നു.
കഴിഞ്ഞ ബുധൻ രാത്രിയിൽ എരുമേലിയിലാണ് സംഭവം. തിരുവനന്ത പുരത്ത് ഹൗസ് സർജൻ ആയ വനിതാ ഡോക്ടർ ഇടുക്കി ജില്ലയിലേക്ക് പോവുകയായിരുന്നു. ഇതേ ജില്ലയിലെ ഒരു സ്കൂളിലെ അധ്യാപകനാ ണ് പ്രതി. അധ്യാപകൻറ്റെ ഭാര്യയും സ്കൂൾ അധ്യാപികയാണ്. സമൂ ഹത്തിൽ മാന്യമായി ജീവിക്കുന്ന പ്രതി ഇങ്ങനെയൊരു കൃത്യം ചെ യ്തെന്ന പരാതിയിൽ എത്രത്തോളം വാസ്തവമുണ്ടെന്ന്     സംശയം ഉയർന്നിട്ടുണ്ട്.
ഉറക്കത്തിൽ തോന്നിയതാണോ യഥാർത്ഥമായി സംഭവിച്ചതാണോയെ ന്നറിയാൻ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തി കേസിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് നീക്കം. ബസിലെ യാത്രക്കാർ, ജീവനക്കാർ എന്നിവരിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലിസ് ശേഖരിച്ച് വരികയാണ്.
അതേ സമയം അധ്യാപകനെതിരെ സ്കൂളിൽ ശിക്ഷാ നടപടികൾ സ്വീക രിക്കുന്നത് പോലിസ് അന്വേഷണം പൂർത്തിയായിട്ടു മതിയെന്ന അഭി പ്രായമാണ് സ്കൂൾ അധികൃതരിൽ. അന്വേഷണത്തിൽ കുറ്റക്കാരനാ ണെന്ന് കണ്ടാൽ അധ്യാപകനെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരി ക്കാനാണ് തീരുമാനം.