എരുമേലി :ഉച്ചയോടെ പമ്പയിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാർട്ട് ചെയ്ത് പുറപ്പെട്ടപ്പോൾ അവസാനം ഓടിക്കയറിയ ‘ആളെ’ കണ്ട് യാത്രക്കാർ ഞെട്ടി. ശബരിമലവനത്തിൽ നിന്നെത്തിയ ഒരു കുരങ്ങ് ആയിരുന്നു കക്ഷി. ബസിൽ നിന്നിറക്കിവിട്ടെങ്കിലും വാനരൻ പിൻമാറി യില്ല. പിൻതുടർന്നോടി ബസിൻറ്റെ പുറകിലെ കോവേണിയിൽ ചാടിക്ക യറി.
ബസ് നിർത്തിയ സ്റ്റോപ്പുകളിലൊന്നും ഇറങ്ങാൻ കൂട്ടാക്കാതെ കമ്പിയി ൽ ചുറ്റിപ്പിടിച്ചും വാൽ ചുറ്റി തൂങ്ങിയാടിയും നിന്ന വാനരൻ യാത്രക്കാ ർക്കും നാട്ടുകാർക്കും ഹരം പകർന്ന കൗതുക കാഴ്ചയായി. കെഎസ്ആർടിസിയുടെ എരുമേലി ഓപറേറ്റിംഗ് സെൻറ്ററിൽ ബസ് നിർ ത്തിയിട്ടപ്പോഴാണ് വാനരൻ ഇറങ്ങിയത്. ഉടൻ തന്നെ ഓടി രാജാപ്പടി പാലത്തിലെ വാകമരത്തിൻറ്റെ ചില്ലയിൽ കയറിയിരുപ്പായി.
കാഴ്ച കാണാൻ ആളുകൾ കൂടിയതോടെ സാവധാനം ഇറങ്ങി റോഡി ലൂടെ നടന്നു സമീപത്തെ കെട്ടിടത്തിൻറ്റെ രണ്ടാം നിലയിലേക്ക് വാനരൻ കയറിയതോടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ആളുക ൾ കൂടി. ഇത് കണ്ട് താഴേക്ക് നോക്കുമ്പോഴാണ് റോഡരികിൽ കടയിലെ പഴക്കുല ശ്രദ്ധയിൽപെട്ടത്. ഒറ്റ ഓട്ടത്തിന് കടയിലെത്തി ഒരു പഴം അടർത്തിയെടുത്ത് നിമിഷങ്ങൾക്കുളളിൽ വാനരൻ ഓടിമറഞ്ഞു.