മുണ്ടക്കയം: ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചക്രങ്ങള്‍ കാലിലൂടെ കയറിഇറങ്ങി വയോദികയ്ക്ക് പരുക്ക്. പറത്താനം ചൂര നോലിക്കല്‍ ത്രേസ്യാമ്മ (90) നാണ് പരുക്കേറ്റത് . വലതു കാലിന് സാര മായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.accident stand 1 copy ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ബസ് സ്റ്റാന്റിലേയ്ക്ക് കയറുകയായിരുന്ന മധുര സൂപ്പര്‍ഫാസ്റ്റ് ബസിന്റെ മുന്നിലേയ്ക്ക് വീണ ത്രേസ്യാമ്മയുടെ കാലിലൂടെ ചക്രങ്ങള്‍ കയറിഇറങ്ങുകയായിരുന്നു.

ഉടന്‍ തന്നെ യാത്രക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സ്റ്റാന്റിലേ യ്ക്ക് കയറിവന്ന ബസ് കവാടത്തിലെ വേഗതട മറികടന്നു കയറാന്‍ ഒരുങ്ങവെയാണ് അപകടം ഉണ്ടായത്.