കാഞ്ഞിരപ്പള്ളി:കോടതി ഉത്തരവിനെ തുടര്‍ന്ന് ഇടിഞ്ഞ് വീഴാറായ കൂരയ്ക്കുള്ളില്‍  നിന്നും കുടി യിറക്കപ്പെട്ട ബബിതയ്ക്കും മകള്‍ സൈബയ്ക്കും ഇനി സ്വസ്ഥമായി ഉറങ്ങാം.കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ജമാ അത്ത് ഭാരവാഹികള്‍ കണ്ടെത്തി നല്‍കിയ വാടക വീട്ടില്‍ ഇരുവരും താമ സമാരംഭിച്ചു.വ്യാഴാഴ്ച ഉച്ചയോടെയാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബബിതയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
babitha help 8 BABITHA NE HOUSE copy
നേഴ്‌സുമാരോടും ഒപ്പമുണ്ടായിരുന്ന രോഗികളോടും നന്ദി പറഞ്ഞ ശേഷമായിരുന്നു ബബിതയു ടെയും സൈബയുടെയും ആശുപത്രിയില്‍ നിന്നുള്ള മടക്കം.തുടര്‍ന്ന് ജമാഅത്ത് ഭാരവാഹികളും കാഞ്ഞിരപ്പള്ളി എസ് ഐ എ.എസ് അന്‍സലും ചേര്‍ന്ന് ബബിതയെയും മകള്‍ സൈബയെയും പൂതക്കുഴിയില്‍ ഇവര്‍ക്കായി കണ്ടെത്തിയ വാടക വീട്ടിലെത്തിച്ചു.കയ്യില്‍ മുറുകെ പിടിച്ച ഖുര്‍-ആനുമായി വീടിനുള്ളിലേക്ക് വലതുകാല്‍ വയ്ക്കവെ ബബിതയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു തുളുമ്പി. BABITHA NE HOUSE2 copy
kalayil strip
മനോഹരമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ അയല്‍വാസികളടക്കമുള്ളവരും എത്തിയിരുന്നു. അത്മഹത്യയുടെ മുനമ്പില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വരാന്‍ ഒരു പാടു പേര്‍ കൈത്താങ്ങായി മാറിയെന്നും .നന്ദി വാക്കുകളില്‍ ഒതുക്കാനാകില്ലെന്നും ബബിത പറഞ്ഞു. babitha new house 1 copy
കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസ് ബബിതയ്ക്കും മകള്‍ സൈബയ്ക്കും വേണ്ടി 12,000 മുടക്കി അരി പലചരക്ക് പച്ചക്കറി വീട്ടു ഉപകരണങ്ങള്‍ എല്ലാം വാങ്ങി നല്‍കി. കുടിയിറക്ക പ്പെട്ട അന്നു മുതല്‍ ഇരുവരുടെയും എല്ലാ ആവശ്യങ്ങള്‍ക്കും സഹായഹസ്തവുമായി ഒപ്പമുണ്ടാ യിരുന്ന എസ്.ഐ എ.എസ് അന്‍സലിന്റെ നേതൃത്വത്തിലാണ് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങ ള്‍ വാങ്ങി നല്‍കിയത്.babitha press copy
mes add new
ബബിതയും മകളും താമസിച്ചിരുന്ന വീട് കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് ഒഴിപ്പിച്ചത്.ഭര്‍ത്താവ് മരിച്ച ബബിതയും ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥിനി സൈബയും ഇതോടെ പെരുവഴിയിലായിരുന്നു.BABITHA NE HOUSE 1 copy
കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ നല്‍കിയ കേസിലാണ്  ബബിത യെയുംമകള്‍ സൈബ യെയും ഷാ താമസരിച്ചിരുന്ന ഒറ്റമുറി വീട്ടില്‍ നിന്നും പൊലീസ് ഒഴിപ്പിച്ച ത്.മാധ്യമങ്ങളിലൂടെ ഇരുവരുടെയും ദുരിത കയറിഞ്ഞ ഒരു പാട് സുമനസുകള്‍ ഇവരെ സഹായി ക്കുവാന്‍ സന്നദ്ധരാവുകയായിരുന്നു.splash 1