മണിമല : ഭാര്യാസഹോദരിയുടെ വീട്ടിലെത്തിയ ആള്‍ സമീപത്തെ മണിമലയാറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. വണ്ടന്‍മേട് മന്തിപ്പാറ ഭാഗത്ത് കുളത്തുങ്കല്‍ വീട്ടില്‍ തുളസീധരന്‍ പിളള (ബിജു 46) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മണിമ പോലിസ് സ്റ്റേ ഷന് സമീപം മൂന്നാനി ക്ഷേത്രത്തിനടുത്തുളള കടവിലാണ് സംഭവം.

മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. പോലിസും നാട്ടുകാരും തിര ച്ചില്‍ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഭാര്യ-ഗീത. രണ്ട് പെണ്‍മക്കളു ണ്ട്