കോട്ടയം: ഫ്ളെക്സ് ബോർഡിൽനിന്നു സ്വന്തം പാർട്ടിയിലെ നേതാക്കളുടെ ചിത്രങ്ങൾ വെട്ടിമാറ്റിയ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പാർട്ടി തലത്തിൽ നടപടി സ്വീകരിക്കാൻ സാധ്യത. കാഞ്ഞിരപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന ജവഹർ ബാലജനവേദി കോട്ടയം ജില്ലാ കമ്മിറ്റി പൊൻകുന്നത്ത് നടത്തിയ ഓണാഘോഷ പരിപാടിയായ പൂവിളിയുടെ ഫ്ളെക്സ് ബോർഡിൽനിന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ തല കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളും ചേർന്നു വെട്ടിമാറ്റിയത്. ![]() കോണ്‍ഗ്രസ് പ്രവർത്തകർതന്നെ ഇത്തരത്തിൽ ഫ്ളെക്സ് ബോർഡിൽനിന്നു നേതാക്കളുടെ ചിത്രങ്ങൾ വെട്ടിമാറ്റുന്ന സിസിടിവി ദൃശ്യങ്ങൾ നവമാധ്യമങ്ങളിലുടെ പുറത്തുവന്നതോടെയാണു സംഭവം കോണ്‍ഗ്രസിനു നാണക്കേടുണ്ടാക്കിയത്. ഫ്ളെക്സ് ബോർഡിൽനിന്നു ചില നേതാക്കളുടെ ചിത്രങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ പാർട്ടി തലത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണു കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കിയിരിക്കുന് ![]() ![]() മറിച്ചു പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണു ഡിസിസി നേതൃത്വം സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി നേതൃത്വം ചുമതലപ്പെടുത്തിയിട്ടു ![]() സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് നേതാക്കൾ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. ജവഹർ ബാലജനവേദി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നാണു ഡിസിസി നേതൃത്വം പറയുന്നത്. 18 വയസിൽ താഴെയുള്ള കുട്ടികളാണു ബാലജനവേദിയിൽ അംഗങ്ങളായിട്ടുള്ളത്. ഫ്ളെക്സ് ബോർഡിലെ ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഒരു നേതാവിനോടുള്ള വൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നും ഡിസിസി നേതൃത്വത്തിനു സൂചന ലഭിച്ചിട്ടുണ്ട്.https://youtu.be/c48OqQXR6ZY |
Home നാട്ടുവിശേഷം ഫ്ളെക്സ് ബോർഡിൽനിന്നു നേതാക്കളുടെ ചിത്രങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ നടപടിക്കു സാധ്യത