കാഞ്ഞിരപ്പള്ളി: മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ സ്ഥാപകനായ ഫാ. മാത്യു വടക്കേമുറിയെ അനുസ്മരിച്ച് മലനാട്. കര്‍ഷകരുടെ ക്ഷേമത്തിനായി ഏറെ പ്രയത്‌നി ച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫാ. മാത്യു വടക്കേമുറിയെന്ന് എം.എം.ഡി.എസ് സെക്രട്ടറി ഫാ. തോമസ് മറ്റമുണ്ടയില്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
തനതായ ജീവിത ശൈലിയും മൂല്യങ്ങളും കൈവിടാതെ കാത്തു സൂക്ഷിക്കുകയും കുറ ഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരമായ കൃഷിരീതികളും പരീക്ഷിച്ച് കര്‍ഷകരുടെ ഉന്ന മനത്തിനായി പരിശ്രമിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാര യില്‍ എത്തിക്കുന്നതിനും സ്വാശ്രയസംഘങ്ങള്‍ രൂപീകരിച്ച് സ്ത്രീകളുടെ സാന്പത്തി ക പരാധീനതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറെ ശ്രദ്ധാലുവായിരുന്നു ഫാ. വട ക്കേമുറിയെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.