ചിറക്കടവ്: കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. എബ്രാഹം മണ്ണംപ്ലാക്കല്‍ (83) നി ര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍  (ബുധന്‍) 1.30ന് ചിറക്കടവ് ഞള്ളമറ്റത്തുള്ള സ ഹോദരന്‍ എം.ടി. തോമസ് മണ്ണംപ്ലാക്കലിന്റെ വസതിയില്‍ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് 2.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കാര്‍മികത്വം വഹിക്കും.

ചിറക്കടവ് സെന്റ് ഇഫ്രേംസ്, ചങ്ങനാശേരി എസ്ഡി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശേരി പാറേല്‍ സെന്റ് തോമസ്, ആലുവ സെന്റ് ജോസഫ്് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്ന് വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1966 മാര്‍ച്ച് 14ന് പൗരോഹിത്യം സ്വീകരിച്ചു.

മേരികുളം, വലിയതോവാള എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും തുലാപ്പ ള്ളി, കല്ലൂപ്പാറ, ഇളങ്ങോയി, മ്ലാമല, കരുണാപുരം, കാഞ്ചിയാര്‍, പഴയകൊരട്ടി, വ ണ്ടന്‍പതാല്‍, തെക്കേമല, മണിപ്പുഴ എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെ യ്തു. ചിന്നാറില്‍ ആക്ടിംഗ് വികാരിയായും മുക്കൂട്ടുതറ വിമല ഭവന്റെ ചാപ്ലി്‌നാ യും പുത്തന്‍കൊരട്ടി ഹോം ഓഫ് ഹോസ്പിറ്റാലിറ്റി സ്പിരിച്വല്‍ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

ചിറക്കടവ് മണ്ണംപ്ലാക്കല്‍ ചാണ്ടി തോമസ് – മേരി ദമ്പതികളുടെ മകനാണ്. സഹോദര ങ്ങള്‍: എം.ടി. അലക്‌സാണ്ടര്‍, എം.ടി. തോമസ്, റോസമ്മ അപ്പച്ചേരില്‍, പരേതരായ അന്നമ്മ കുറ്റുവയലില്‍, ഏലിക്കുട്ടി പുരയിടത്തില്‍, മറിയാമ്മ വെങ്ങാലൂര്‍, സിസ്റ്റര്‍ ക്ലോറ്റില്‍ഡ ഡിഎം, എം.ടി. ജോസഫ്.