റംസാന്‍ വ്രതശുദ്ധിയുടെ നിറവില്‍ പൗരാണിക ചരിത്രവുമായി കോട്ട യം താഴത്തങ്ങാടി ജുമാമസ്ജിദ്.പുണ്യമാസത്തിന് തുടക്കമായതോട പ്രാര്‍ത്ഥ ന മുഖരിതമായിരിക്കുകയാണ് പള്ളിയങ്കണം.നാടിന്റെ മതസൗഹാര്‍ദ ചരിത്രത്തിന്റെ പ്രതീകം കൂടിയാണ് താഴത്തങ്ങാടി ജുമാമസ്ജിദ്.
1400 വര്‍ഷം മുന്‍പ് റേബ്യയില്‍നിന്നെത്തിയ മാലിക് ബിന്‍ ദിനാറാണ് താഴത്തങ്ങാടി പള്ളിയുടെസ്ഥാപകന്‍.പൂര്‍ണമായും തടിയില്‍ നിര്‍മ്മിച്ച പള്ളി.പൗരാണിക ശില്‍പ്പചാതുര്യത്തിന്റെയും മതസൗഹാര്‍ദത്തി ന്റെയും നേര്‍സാക്ഷ്യം കൂടിയാണ്.
മുസ്ലിം വിശ്വാസികള്‍ക്കായി മസ്ജിദ് നിര്‍മിക്കാനുള്ള പൂര്‍ണ പിന്തുണ യും സഹായവും ദ്രാവിഡരാജാവായിരുന്ന വെണ്‍പുലിയില്‍ നിന്ന് ലഭിച്ചു എന്നാണ് വിശ്വാസം.
വ്രതാനുഷ്ഠാനത്തിന് തുടക്കമായതോടെ പ്രാര്‍ത്ഥനാ മുഖരിതമാണ് പള്ളിയിപ്പോള്‍.പുലര്‍ച്ചെ മുതല്‍ ഖുറാന്‍ പാരയണവുമായി പള്ളിയി ല്‍ തന്നെ കഴിച്ച് കൂട്ടുകയാണ് പഴതലമുറയില്‍പ്പെട്ട വിശാസികളില്‍ പലരും.വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ 1000 ത്തിലധികം വിശ്വാസിക ളാണ് പള്ളിയില്‍ നോമ്പ് തുറക്കിലിനെത്തുന്നത്.
സ്ത്രീകളുടെ ആരാധനാ ലയ പ്രവേശനം സജീവചര്‍ച്ചയായിരിക്കേ സ്ത്രീകള്‍ക്കു സന്ദര്‍ശനാനു മതി നല്‍കി രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച പ്രത്യേകതയും താഴത്തങ്ങാടി പള്ളിക്ക് സ്വന്തം.
വിശ്വാസികള്‍ക്കു പുറമെ കോട്ടയത്തെത്തുന്ന വിദേശികളും സഞ്ചാരിക ളും ചരിത്രഗവേഷകരും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളി ലൊന്നു കൂടിയാണു താഴത്തങ്ങാടി പള്ളി.