പ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന്‍ പീ ഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് പണം വാങ്ങാന്‍ ശ്രമം, പണമില്ലെന്ന് പറഞ്ഞ തോടെ കൂട്ടുകാര്‍ക്ക് കാഴ്ച്ചവച്ചു, മുണ്ടക്കയത്തു നിന്നും സമാനതകളില്ലാ ത്ത പീഡനവാര്‍ത്ത…

 

വിവാഹ വാഗ്ദാനം നല്കി പട്ടിക ജാതിക്കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ പിഡീ പ്പിച്ച കേസില്‍ നാലു യുവാക്കള്‍ പോലീസ് അറസ്റ്റിൽ. പൂഞ്ഞാര്‍ മൂന്നിലവ് സ്വദേ ശികളായ അനീഷ് (28), അനൂപ് (44), കണ്ണന്‍ (18), മനീഷ് (33) എന്നിവരാണു പോലീ സിന്റെ കസ്റ്റഡിയിലുള്ളത്. മുണ്ടക്കയം ഇളംകാട് സ്വദേശിനിയായ 19 വയസുകാരി യെയാണു ഇവര്‍ പിഡിപ്പിച്ചത്. കാമുകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയാണു പെണ്‍കുട്ടിയെ മറ്റുള്ള സുഹൃത്തുക്കള്‍ക്കു കാഴ്ചവച്ചത്. പ്രതികളുടെ അറസ്റ്റു ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നു പോലീസ്  കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് വിശദ മായി ചോദ്യം ചെയ്തുവരികയാണ്.സംഭവവുമായി ബന്ധപ്പെട്ടു പോലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടിയുടെ കാമുകനാ യിരുന്ന അനീഷാണു വിവാഹ വാഗ്ദാനം നല്കി ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ച ത്. മുണ്ടക്കയത്തിനു സമീപത്തുള്ള രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു പിഡീപ്പിച്ചത്. ഇത്തരത്തില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ ഇയാള്‍ പകര്‍ത്തി യിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. ഏതാനും ദിവസങ്ങ ള്‍ക്കുശേഷം അനീഷ് പെണ്‍കുട്ടിയെ വിളിച്ചു നേരില്‍ കാണണമെന്നു ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ കണ്ട സമയത്ത് പെണ്‍കുട്ടിയെ മൊബൈലില്‍ പകര്‍ത്തിയിരുന്ന അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പണമോ ആഭരണങ്ങളോ നല്കാനില്ലെന്നു പറഞ്ഞതോടെ പെണ്‍കുട്ടിയെ ഇയാള്‍ സുഹൃത്തായ അനൂപിനു കാഴ്ചവയക്കുകയായിരുന്നു. ഈ ദൃശ്യങ്ങളും ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ കാണു കയോ ഫോണില്‍ വിളിക്കുകയോ ചെയ്യാതിരുന്ന കാമുകന്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. എന്നാല്‍ പെണ്‍കുട്ടി ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ച്ചയായി ഫോണ്‍ എടുക്കാതെ വന്നതോടെ ഇയാള്‍ പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്ന വഴിയ്ക്കു വച്ചു കാണുകയും വീണ്ടും ഭീഷണപ്പെടുത്തുകയും ചെയ്തു. തന്റെ പക്കലുള്ള രണ്ടു അശ്ലീല ദൃശ്യങ്ങളും സോഷ്യല്‍ മീഡിയായിലുടെ പ്രചരിപ്പിക്കുമെന്നും ഭീഷണപ്പെടുത്തുകയു രണ്ടു പേര്‍ക്കു കൂടി പെണ്‍കുട്ടി കാഴ്ച വയ്ക്കുകയായിരുന്നു. തുടര്‍ന്നും കാമുകന്റെ ശല്യം സഹിക്കാതെ വന്നതോടെ പെണ്‍കുട്ടി സ്‌കൂളിലേക്കു പോകാത്ത സാഹചര്യമുണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ച പ്പോഴാണു പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്നു പെണ്‍കുട്ടിയും മാതാപിതാക്കളും ചേര്‍ന്നു മുണ്ടക്കയം പോലീസില്‍ പരാതി നല്കുകയായിരുന്നുവെ ന്ന് ബന്ധുക്കള്‍ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ പട്ടിക ജാ തിക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനും പീഡിപ്പിച്ചതിനുമായി രണ്ടു കേസുക ളായിരിക്കും എടുക്കുകയെന്നു പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ടു കൂടു തല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരിക യാണ്. കാഞ്ഞിര പ്പള്ളി ഡിവൈഎ സ്പി ഇമ്മാനുവല്‍ പോള്‍, മുണ്ടക്കയം എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണു ഇത്രയും സംഭവങ്ങള്‍ നടന്നതെന്നും പോലീസ് പറഞ്ഞു. അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണും പോലീസ് പിടികൂടിയിട്ടുണ്ട്.