പ്രിയതമനോടുളള ലിൻസിയുടെ സ്മരണയിൽ നിർധന കുടുംബത്തിന് സ്നേഹവീട്.

മുക്കൂട്ടുതറ : ഒരു പക്ഷെ യാദൃശ്ചികമാണെങ്കിലും ദൈവനിയോഗം തന്നെയായിരി ക്കാം  അമ്പിളിയെ ലിൻസിയുടെ മുമ്പിലെത്തിച്ചത്. ഭർത്താവ് നഷ്ടപ്പെടുമ്പോഴത്തെ വേദനയെന്തെന്ന് മറ്റാരെക്കാളും ലിൻസിക്കറിയാം. ഭർത്താവ് ഉപേക്ഷിച്ചു പോയ തോടെ വാടകവീട് ഒഴിയേണ്ടിവന്ന അമ്പിളിയെയും ബുദ്ധിമാന്ദ്യമുളള കുട്ടിയുൾപ്പടെ രണ്ട് പെൺമക്കളെയും തൻറ്റെ നെഞ്ചോട് ചേർക്കാൻ ലിൻസിക്ക് കഴിഞ്ഞത് അങ്ങനെ യാണ്. ത്യാഗത്തിൻറ്റെ സമർപ്പണമായ ഈ ബലിപ്പെരുന്നാൾ ദിനത്തിൽ തിരുവോണ സമ്മാനമായി അവർക്ക് സ്വന്തമാവുകയാണ് അഞ്ച് സെൻറ്റ് സ്ഥലവും മനോഹരമായ വീടും.പത്ത് ലക്ഷം രൂപ ചെലവിട്ട് ഇത് സാധ്യമാക്കുമ്പോൾ ലിൻസിയുടെ മനസ് നിറയെ സ്വന്തം ഭർത്താവ് രാജുവിൻറ്റെ മുഖമായിരുന്നു. മുക്കൂട്ടുതറയിലെ പ്രമുഖ വ്യാപാ രസ്ഥാപന ഉടമയായ മാളിയേക്കൽ തോമസ് എന്ന രാജു ഒരു വ്യാപാരിയെക്കാളുപരി തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു. പത്ത് വർഷം മുമ്പ് രാജു മരിക്കുമ്പോൾ ലിൻ സിക്ക് വീടും തൻറ്റെ രണ്ട് പെൺമക്കളും ബന്ധുക്കളും മാത്രമായിരുന്നു ലോകം. ഭർ ത്താവ് മരിച്ചതിൻറ്റെ  ഒറ്റപ്പെടലും ശൂന്യതയും ലിൻസിക്ക് പൊരുത്തപ്പെടാൻ കഴിയു മായിരുന്നില്ല. വിധവയായി വീടിനുളളിലൊതുങ്ങി സന്തോഷങ്ങളെല്ലാം കെട്ടടങ്ങി കഴിയുമ്പോഴാണ് രാജുവിൻറ്റെ പ്രവർത്തികളുടെ ആഴം ലിൻസി നേരിട്ടറിയുന്നത്.

സഹതാപവാക്കുകളേക്കാളുപരി രാജുവിനോടുളള നന്ദിയുമായി ലിൻസിയുടെ അടു ക്കലെത്തിയവരിൽ മിക്കവരും പാവങ്ങളായിരുന്നു. രാജുവിൻറ്റെ അകമഴിഞ്ഞ സ ഹായത്തിൽ ജീവിതഭാരത്തിൻറ്റെ ക്ലേശം പലപ്പോഴും വഴിമാറിയതിൻറ്റെ സ്മരണയാ ണ് അവരിൽ നിറഞ്ഞത്. അവിടുന്നങ്ങോട്ട് ലിൻസി ഏറ്റെടുക്കുകയായിരുന്നു രാജു തുടങ്ങിവെച്ചതെല്ലാം. സ്ത്രീയായതിൻറ്റെ പേരിൽ നേരിടേണ്ടിവന്ന പ്രതിസന്ധികൾ ഏറെയായിരുന്നു. രാജു നടത്തിയിരുന്ന സ്ഥാപനങ്ങൾ ഏറ്റെടുത്ത് ബാധ്യതകളെല്ലാം ഒന്നൊന്നായി പരിഹരിച്ചു.

മക്കളായ ലിൻസിയുടെയും മിലിയുടെയും പഠനം പൂർത്തിയാക്കി വിവാഹവും നട ത്തി. രാജു ചെയ്തിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊന്നും ഒരു മുടക്കവുമു ണ്ടായില്ല. വൈദിക വിദ്യാർത്ഥികളുടേതുൾപ്പടെ നിർധന കുട്ടികളുടെ പഠനചെലവു കൾ വരെയുണ്ടായിരുന്നു. നടുറോഡിൽ പൊരിവെയിലത്ത് ട്രാഫിക് നിയന്ത്രിക്കാൻ പോലിസുകാർ ബുദ്ധിമുട്ടുന്നത് കണ്ട് വഴിയരികിൽ തണൽ വിശ്രമകേന്ദ്രം നിർമിക്കു ന്നതിലേക്ക് വരെ അതെത്തി. കഴിഞ്ഞയിടെയാണ് മൂക്കൻപെട്ടി സ്വദേശിനി അമ്പിളി യുടെ ദൈന്യത ലിൻസിയുടെ മനസിലുടക്കിയത്. ഭർത്താവുപേക്ഷിച്ച അമ്പിളിയും ഒപ്പം രണ്ട് പെൺമക്കളും കയറികിടക്കാനിടമില്ലാതെ വാടക വീട്ടിൽ നിന്ന് തെരു വിലേക്കിറങ്ങേണ്ട സ്ഥിതിയിലായിരുന്നു.

അമ്പിളിയുടെ മൂത്ത മകൾ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ഇളയ മകൾ ക്ക് ബുദ്ധിമാന്ദ്യമാണെന്ന്  അറിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോയതാണ് ഭർത്താവ്. കൂ ലിപ്പണിയുടെ തുച്ഛവരുമാനത്തിൽ പ്രയാസങ്ങളോട് പൊരുതി തോറ്റുകൊണ്ടിരിക്കു ന്ന അമ്പിളി മണിപ്പുഴയിൽ വാടകവീട്ടിൽ നിന്നൊഴിയാനാവാതെ മക്കളെ ചേർത്തു പിടിച്ച് കണ്ണീരൊഴുക്കുമ്പോഴായിരുന്നു ലിൻസിയുടെ സ്നേഹസ്പർശനം. പിന്നെ എല്ലാം പെട്ടന്നായിരുന്നു. മുട്ടപ്പളളി നാൽപതേക്കറിൽ അഞ്ച് സെൻറ്റ് സ്ഥലവും വീടും  അമ്പിളിക്കും കുടുംബത്തിനുമായി ലിൻസി വാങ്ങി.  ലിൻസി അംഗമായ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷനും സാമ്പത്തിക സഹായം നൽകി. ബലിപ്പെരുന്നാൾ ദിനത്തിൽ വൈകിട്ട് നാലിന് ആൻറ്റോ ആൻറ്റണി എംപി ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സി ജെ ജോസഫ് സ്നേഹവീടിൻറ്റെ താക്കോൽ അമ്പിളിക്ക് കൈമാറും.