എരുമേലി : പഞ്ചായത്തിന്റ്റെ വൃദ്ധസദനം പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നതിന്റ്റെ വിവരങ്ങള്‍ തേടി പോലിസെത്തി. മണിപ്പുഴക്കടുത്ത് ചെമ്പകപ്പാറയിലുളള വൃദ്ധസദന ത്തിന്റ്റെ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ച മണിമല സിഐ ടി ഡി സുനില്‍ കുമാര്‍ ജനപ്രതിനിധി കളുമായി കൂടിയാലോചന നടത്തുമെന്നറിയിച്ചു. വൃദ്ധസദനത്തിന്റ്റെ പ്രവര്‍ത്തനമാരം ഭിക്കാത്തത് സംബന്ധിച്ച് പോലിസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം വിവരശേഖരണം നടത്തിയതിന് പുറമെയാണ് കഴിഞ്ഞ ദിവസം കെട്ടിടങ്ങള്‍ മണിമല സി ഐ സന്ദര്‍ശിച്ച ത്. കഴിഞ്ഞയിടെ പോലിസിന് ഏറ്റെടുത്ത് അഭയമൊരുക്കേണ്ടി വന്നത് നിരവധി വയോ ധികരെയാണ്.ഇവരെ പാര്‍പ്പിക്കാന്‍ പൊതുസ്ഥാപനങ്ങളില്ലാത്തത് മൂലം പോലിസിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. 
അംഗീകൃത സ്വകാര്യ അഗതിമന്ദിരങ്ങളില്‍ പാര്‍പ്പിക്കാന്‍ പണച്ചെലവേറെയാണ്. സൗജ ന്യമായി സേവനം നടത്തുന്ന സ്ഥാപനങ്ങളില്‍ അന്തേവാസികളുടെ എണ്ണം പരിധിയിലും കൂടുതലായികൊണ്ടിരിക്കുകയുമാണ്. കൊരട്ടി, കാഞ്ഞിരപ്പളളി, തമ്പലക്കാട് എന്നിവിട ങ്ങളിലെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും പോലിസ് എത്തിച്ചത് നിരവധി വയോധികരെയാണ്. കഴിഞ്ഞ ദിവസമാണ് മുക്കൂട്ടുതറ ടൗണില്‍ കടത്തിണ്ണയില്‍ കഴി ഞ്ഞ ആദിവാസി വൃദ്ധയെ ഏറ്റെടുക്കേണ്ടി വന്നത്. ജനപ്രതിനിധികള്‍ ഇടപെട്ട് ഇവരെ മുക്കൂട്ടുതറയിലെ വിമലാഭവനിലാക്കുകയായിരുന്നു. ജനമൈത്രി സേവനത്തിന്റ്റെ ഭാഗമായി ബീറ്റ് അടിസ്ഥാനത്തില്‍ വീടുകള്‍ കയറി പോലിസ് നടത്തിക്കൊണ്ടിരിക്കുന്ന വിവരശേഖരണത്തില്‍ വയോധികരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിലേറെയും സംരക്ഷണം സംബന്ധിച്ചാണെന്ന് പോലിസ് പറയുന്നു. 
മക്കള്‍ വീട്ടില്‍ നിന്നുമിറക്കിവിട്ടെന്ന പരാതിയുമായി രണ്ട് മാസമായി എരുമേലി ക്ഷേത്ര നടപ്പന്തലില്‍ കഴിയുന്ന കനകപ്പലം സ്വദേശിനിയായ വയോധികയെ ഏറ്റെടുത്ത് പാര്‍പ്പി ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് സിഐ ടി ഡി സുനില്‍കുമാര്‍ പറഞ്ഞു. ഈ വയോധികക്ക് അഭയമൊരുക്കുന്നതിന് കാഞ്ഞിരപ്പളളി ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് റോഷന്‍ തോമസ് എരുമേലി പോലിസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. 23 ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ചെമ്പകപ്പാറയില്‍ ഗവ.ആയുര്‍വേദ ആശുപ ത്രിക്കായി വാങ്ങിയിട്ടിരുന്ന 50 സെന്റ്റ് സ്ഥലത്ത് 2012 ലാണ് ലോകബാങ്ക് സഹായത്തോ ടെ 43 ലക്ഷം ചെലവിട്ട് പഞ്ചായത്ത് വൃദ്ധസദനം നിര്‍മിച്ചത്.

എന്നാല്‍ പഞ്ചായത്തുകള്‍ക്ക് വൃദ്ധസദനം നടത്താന്‍ അനുമതിയില്ലാത്തത് ചൂണ്ടിക്കാട്ടി ഫണ്ട് വിനിയോഗം തടഞ്ഞ് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെ കരാറുകാരന് തുക നല്‍കിയി ല്ല. ഇതിനെതിരെ കരാറുകാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുക നല്‍കാ ന്‍ കോടതിയില്‍ സാവകാശം തേടിയിരിക്കുകയാണ് പഞ്ചായത്ത്. ഇതിനിടെ പഞ്ചായ ത്തുകള്‍ക്ക് വൃദ്ധസദനം നടത്താന്‍ അനുമതി നല്‍കി നിയമഭേദഗതിയുണ്ടായെന്ന് പറയു ന്നു. കരാറുകാരന് നല്‍കാനുളള തുക നല്‍കുകയും വൈദ്യുതി, വെളളം, അനുബന്ധ സൗ കര്യങ്ങള്‍ കെട്ടിടത്തില്‍ സജ്ജമാക്കുകയും ചെയ്താല്‍ വൃദ്ധസദനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും ഏറ്റെടുത്ത് നടത്തുന്നത് സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ഭരണസമിതി പറയുന്നു.