ഭാരതത്തിലെ എല്ലാ യുവതീയുവാക്കള്‍ക്കും തൊഴില്‍ എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് പി.എം. കെ.വി.വൈ. 02. കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുവാനുള്ള ചുമതല ജി.എസ് സ്മാര്‍ട്ട് ടെക്നോളജിയ്ക്കാണ്. ഈ പദ്ധതി പ്രകാരം വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കുവാനും തൊ ഴില്‍ സാധ്യത ഉറപ്പാക്കുവാനും, സ്വയം തൊഴില്‍ കണ്ടെത്തുവാനും കേരളത്തിലെ യുവതീയുവാക്കളെ സഹായിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ നയപ്രകാരം ജി.എസ്. സ്മാര്‍ട്ട് ടെക്നോളജി ബാധ്യസ്ഥരാണ്.

തൃശൂര്‍, പാല, വടകര, കാഞ്ഞിരപ്പള്ളി എന്നീ നാല് സെന്ററുകളിലാണ് ആദ്യഘട്ട ത്തില്‍ കോഴ്സുകള്‍ ആരംഭിക്കുന്നത്. ദിവസേന നാല് മണിക്കൂര്‍വച്ച് 60 പ്രവര്‍ത്തി ദിവസങ്ങള്‍ നീളുന്ന സോളാര്‍ പി.വി. ഇന്‍സ്റ്റാളര്‍ ഇലക്ട്രിക്കല്‍ കോഴ്സാണ് ആദ്യം നടപ്പിലാക്കുക. കോഴ്സ് വിജയകരമായി പൂത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്കും. ഈ മേഖലയിലുള്ള കമ്പനികളുമായുള്ള കേന്ദ്രസര്‍ ക്കാരിന്റെ ധാരണയനുസരിച്ച് പി.എം. കെ.വി.വൈ.സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 100% തൊഴില്‍സാധ്യത ഉറപ്പുവരുത്തുവാന്‍ കഴിയും.
യാതൊരുവിധത്തിലുമുള്ള ഫീസും ഈടക്കാതെ 100% സൗജന്യമായാണ് ഈ കോഴ്സ് നടപ്പിലാക്കുന്നത്. കേന്ദ്രഗവണ്മെന്റുമായി ധാരണയുള്ള കമ്പിനികളില്‍ 100% തൊഴി ല്‍ ഉറപ്പ് നല്കുന്നു. സി.സി.ടി.വി. ക്യാമറ നിരീക്ഷണത്തില്‍ ക്ലാസ്സുകളും ബയോമെ ട്രിക് സംവിധാനത്തില്‍ പഠിതാക്കളുടെ ഹാജരും രേഖപ്പെടുത്തും. കൂടാതെ ദീര്‍ഘ ദൂരത്തുനിന്നുള്ള പഠിതാക്കള്‍ക്ക് യാത്രാക്കൂലിയിനത്തില്‍ സ്‌റ്റൈപ്പെന്റ് ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ജി.എസ്. സ്മാര്‍ട്ട് ടെക്നോളജിയുടെ കാഞ്ഞിരപ്പള്ളി സെന്ററില്‍ അപേ ക്ഷ നേരിട്ട് നല്കണം. കാഞ്ഞിരപ്പള്ളി ടി.ബി. റോഡിലുള്ള അല്‍ഫോന്‍സാ കോളേജ് കെട്ടിടത്തിലാണ് പി.എം. കെ.വി. വൈ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിദഗ്ദ്ധ പരിശീലനം നേടിയ അദ്ധ്യാ പകരാണ് പഠനത്തിന് നേതൃത്വം നല്കുന്നത്. ജി.എസ്. സ്മാര്‍ട്ട് ടെക്നോളജിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, പാലാ, കാഞ്ഞിരപ്പള്ളി ട്രെയിനിംഗ് സെന്ററുകളുടെ ചുമതലക്കാരായ മജു മാനുവല്‍, ആന്റണി മാര്‍ട്ടിന്‍, മാത്യു ജോര്‍ജ്ജ് എന്നിവര്‍ പറയുന്നു. CONTACT:8086505039